” ബിഗ് ബോസില്‍ വന്ന സമയത്ത് ശ്രീനി അത് കണ്ടിട്ടില്ലായിരുന്നു, അത് കഴിഞ്ഞാണ് പടക്കങ്ങള്‍ പൊട്ടുംപോലെ ഓരോ സത്യങ്ങള്‍ അറിഞ്ഞുതുടങ്ങിയത്’ പേര്‍ളി മാണി പറയുന്നു |Pearle Maaney | Sreenish | Pearlish
അവതാരക, അഭിനേത്രി, വ്‌ളോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസ് ഷോയില്‍ വന്നതിനുശേഷമാണ് പേളി ഇത്രയേറെ ആരാധകരുടെ ഇഷ്ടം നേടിയത്. സീസണ്‍ ഒന്നിലെ റണ്ണറപ്പായിരുന്നു പേളി മാണി.
പേളിയെപ്പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനിഷ്. ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. പേളിഷ് പ്രണയം ആരാധകര്‍ ഏറെ ചര്‍ച്ചയാക്കിയ ഒന്നായിരുന്നു.
മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലയുമായി ബന്ധപ്പെട്ട് പേളി മുമ്പ് ഒരുക്കിയ ‘തേങ്ങാക്കൊല മാങ്ങാത്തൊലി’ എന്ന ആല്‍ബം വൈറലായിരുന്നു. പേര്‍ളിമാണിയും ഗോവിന്ദ് പത്മസൂര്യയും അഭിനയിച്ച ആല്‍ബത്തിന് ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിരുന്നു. ആ ആല്‍ബത്തെക്കുറിച്ചുള്ള ഇപ്പോഴുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് പേര്‍ളി മാണി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ ആല്‍ബത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
വിവാഹശേഷമാണ് ശ്രീനി ഈ വീഡിയോ കണ്ടതെന്നാണ് പേളി പറയുന്നത്. ” ശ്രീനിയ്ക്ക് അറിയില്ലായിരുന്നു. ബിഗ് ബോസിന് അകത്തുവരുമ്പോള്‍ തേങ്ങാക്കൊല കണ്ടിട്ടില്ലായിരുന്നു. അത് കഴിഞ്ഞാണ് പല സത്യങ്ങളും പടക്കങ്ങള്‍ പോലെയിങ്ങനെ പൊട്ടുന്നത്. ശ്രീനി കുട്ടിമാമാ ഞാന്‍ കെട്ടിമാമാ എന്ന നിലയിലായി.’ പേര്‍ളി പറഞ്ഞു.
ഈ വീഡിയോ കണ്ട മകള്‍ നിലയുടെ പ്രതികരണത്തെക്കുറിച്ചും പേര്‍ളി പറയുന്നുണ്ട്. ”ഈ അടുത്ത സമയത്ത് ശ്രീനി ആ വീഡിയോ നിലയെ കാണിച്ചു. അത് കണ്ടിട്ട് അവള്‍ കൈ കൊട്ടി ചിരിക്കുകയായിരുന്നു അപ്പോള്‍ എനിക്ക് സന്തോഷമായി’
ഇപ്പോള്‍ ഈ വീഡിയേ കാണുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ‘ഒരിക്കലുമില്ല. ഇതാക്കെയൊരു മാസ്റ്റര്‍ പീസ് അല്ലേ. ഈ വീഡിയോ ആല്‍ബത്തിലെ ഓരോ വരികളും ഞാന്‍ മനസ് കൊണ്ട് എഴുതിയതാണ് ‘ പേളി സ്വയം ട്രോളിക്കൊണ്ട് പറഞ്ഞു.