ബഷീർ ബഷിക്ക് മൂന്നാമത് കുഞ്ഞ് പിറന്നു; ആൺകുഞ്ഞാണ്, മഷൂറ സുഖമായിരിക്കുന്നെന്ന് സുഹാന| basheer bashi| bigg boss| suhana
സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സുള്ള ആളുകളാണ് ബഷീർ ബഷിയും ഭാര്യമാരും. മോഡലായി തിളങ്ങി നിന്ന ബഷീർ ബിഗ് ബോസിൽ എത്തിയതോടെയാണ് ജനപ്രീതി നേടിയത്. ബിഗ് ബോസിനിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിനെ തുടർന്ന് നടന് ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
ഇപ്പോൾ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ് ബഷീർ ബഷി. മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷമാണ് ബഷീറും ആദ്യ ഭാര്യ സുഹാനയും ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരെ അറിയിച്ചത്. യൂട്യൂബ് ചാനലിലൂടെ ആശുപത്രിയിലെ ഓരോ വിശേഷങ്ങളും മഷൂറയും ബഷീറും ആരാധകരെ കാണിച്ചിരുന്നു. ലേബർ റൂമിൽ നിന്നുള്ള കാഴ്ചകളടക്കം പുറത്ത് വിടുകയും ചെയ്തു.
ഒടുവിൽ തനിക്കൊരു ആൺകുഞ്ഞ് ജനിച്ചെന്ന വിവരമാണ് ബഷീർ പുറംലോകത്തോട് പറയുന്നത്. സുഹാനയും കുഞ്ഞിന്റെ വരവിനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുവെന്നാണ് ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
പ്രസവത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെങ്കിലും മഷൂറയ്ക്ക് നോർമൽ ഡെലിവറിയ്ക്ക് സാധിച്ചിരുന്നില്ല. അതിനാൽ സിസേറിയന് കൊണ്ട് പോവുകയാണെന്നും എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും സുഹാന ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ആൺകുട്ടി ജനിച്ചിരിക്കുകയാണെന്ന് പറഞ്ഞ് സുഹാന തന്നെയാണ് ആദ്യമെത്തിയത്.
ആദ്യ ഭാര്യയായ സുഹാനയിൽ ബഷീറിന് രണ്ടു മക്കളുമുണ്ട്, സുനൈനയും മുഹമ്മദ് സൈഗവും. ഇൻസ്റ്റഗ്രാമിലൂടെയാണ് മഷൂറ ബഷീറിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെ 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് മഷൂറയും സുഹാനയും മക്കളുമെല്ലാം. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ ‘കല്ലുമ്മക്കായ’ എന്ന വെബ് സീരിസും ഏറെ ശ്രദ്ധ നേടിയിരുന്നു.