“ആ ക്യാരക്ടർ ചെയ്തതുകൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്, അങ്ങനെയൊക്കെ കേട്ടപ്പോൾ സങ്കടം വന്നു”; മനസ് തുറന്ന് ആര്യ ബാബു| arya babu| big boss


നടിയും അവതാരികയുമായ ആര്യ ബാബു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബം​ഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. പിന്നീടങ്ങോട്ട് മോഡൽ, സംരംഭക എന്നീ മേഖലകളിലെല്ലാം താരം കഴിവ് തെളിയിച്ചു.

ഇതിനിടെ ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയത് ആര്യയുടെ പ്രശസ്തി ഒന്നുകൂടെ വർദ്ധിപ്പിച്ചു. ബി​ഗ് ബോസ് സീസൺ രണ്ടിലായിരുന്നു ആര്യ ബാബു പങ്കെടുത്തത്. ഇപ്പോൾ താരം ആദ്യമായി നായികയായി അഭിനയിക്കുന്ന 90 മിനിറ്റ്സ് എന്ന ചിത്രവും റിലീസിന് എത്തുകയാണ്. അതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആര്യ ഇപ്പോൾ. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ആര്യ മൂവിമാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ കരിയറിനെ കുറിച്ചും ബിസിനസിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ആര്യ മനസ് തുറന്നു. ആര്യ ബഡായി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാമിലെ പേര് പോലും അങ്ങനെയാണ് ഇട്ടേക്കുന്നത്. ആര്യ ബഡായി എന്നാണ് ആളുകൾ വിളിക്കാറ്. അതുകൊണ്ട് അതിനോടൊരു ഇഷ്ടക്കൂടുതലുണ്ട്. ബഡായി ബംഗ്ലാവ് ഇനി എപ്പോഴാണ്. വീണ്ടും വരുന്നുണ്ടോ എന്നാണ് എന്നെ കാണുമ്പോൾ പലരും ചോദിക്കാറുള്ളതെന്നും ആര്യ പറയുന്നുണ്ട്.

പുതിയ സിനിമയിൽ എല്ലാം സീരിയസായ കഥാപാത്രങ്ങളാണ് താൻ ചെയ്യുന്നത്. ബഡായി ബംഗ്ലാവ് ചെയ്യുമ്പോൾ കോമഡി റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമെന്ന് തോന്നിയിട്ടില്ലെന്നും ആര്യ പറഞ്ഞു. എന്നാൽ ആ ക്യാരക്ടർ ചെയ്തത് കൊണ്ട് പലരും വിളിക്കാതിരുന്നിട്ടുണ്ട്. ബഡായി ബംഗ്ലാവിൽ കോമഡി ചെയ്യുന്ന പെണ്ണല്ലേ എന്ന് പറഞ്ഞ് മാറ്റിയിട്ടുണ്ടെന്നും ആര്യ പറയുന്നു. അങ്ങനെയൊക്കെ കേട്ടപ്പോൾ സങ്കടം വന്നിരുന്നു. മറ്റൊരു കഥാപാത്രവും വരുന്നില്ലല്ലോ എന്നോർത്ത് സങ്കടമായി. ഇതല്ലാതെ മറിച്ച് ചിന്തിക്കുന്നവരുമുണ്ട്. അങ്ങനെ വരുന്ന കഥാപാത്രങ്ങൾ ഉണ്ടെന്നും നടി പറഞ്ഞു.

അതേസമയം, താൻ വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ ബിസിനസ് ചെയ്യുന്നതെന്ന് ആര്യ വ്യക്തമാക്കി. അതിലൊരു സംതൃപ്തിയുമുണ്ട്. ബിസിനസിനെക്കുറിച്ച് പഠിച്ചിട്ട് ചെയ്യുന്നതല്ല. എനിക്ക് അപ്പപ്പോൾ ഉണ്ടാകുന്ന ചിന്തകളിൽ നിന്നാണ് ഞാൻ ഓരോ കാര്യങ്ങൾ ചെയ്യുന്നത്. അതിനെല്ലാം പോസിറ്റീവായ റിസൽട്ടും കിട്ടുന്നുണ്ട്.

സാരിയോട് ആര്യയ്ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. കംഫർട്ടായിട്ടുള്ള എല്ലാ സാധനവും ഉപയോഗിക്കുന്ന ആളാണ് താരം. കാഞ്ചീവരം പട്ടുകളോട് പ്രത്യേകമായൊരു താൽപര്യമുണ്ട്. അങ്ങനെയാണ് ബ്രാൻഡ് തുടങ്ങുന്നത്. തുടങ്ങിയപ്പോൾ മനസിലായി അത്യാവശ്യം മാർക്കറ്റുള്ള സംഭവമാണെന്ന്. അങ്ങനെയാണ് ബിസിനസുമായി മുന്നോട്ട് പോകുന്നതെന്നും ആര്യ പറഞ്ഞു.