“ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബി​ഗ്ബോസ് ​ഹോസ്റ്റ് ചെയ്യാൻ പറ്റില്ല; ദിൽഷയേയും റംസാനെയും പ്രശംസിച്ചിരുന്നു”; ശ്വേത മേനോൻ| Swetha Menon| Dilsha Prasannan| Ramzan Muhammed


ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ ശ്വേത മേനോന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമാകുന്ന സമയത്ത് അഭിനയിച്ച സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ​ഗാനത്തിന് ബി​ഗ് ബോസ് താരങ്ങളായ റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും ചുവടു വെച്ചത് സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു.

ഈ വീഡിയോ തനിക്ക് ഇഷ്ടപ്പെട്ടെന്നും താൻ ഇരുവരെയും പ്രശംസിച്ച് കമന്റ് ചെയ്തിരുന്നുവെന്നും ശ്വേത മേനോൻ പറഞ്ഞു. മറ്റുള്ളവരെ പ്രശംസിക്കുന്നതിൽ താൻ അതിയായി സന്തോഷിക്കുന്നുണ്ട്, അത് ചെയ്താൽ നമുക്കൊന്നും നഷ്ടപ്പെടില്ല. മറ്റുള്ളവരുടെ നല്ല പ്രവൃത്തിയെ പ്രശംസിക്കണമെന്നും ശ്വേത പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ബി​ഗ് ബോസിന്റെ ആദ്യത്തെ സീസണിലെ മത്സരാർത്ഥിയായിരുന്നു ശ്വേത. 35 ദിവസമായിരുന്നു ശ്വേത ബി​ഗ് ബോസിലുണ്ടായിരുന്നത്. ആ സമയങ്ങൾ നന്നായി ആസ്വദിച്ചുവെന്നും പിന്നീട് അവിടെ പറ്റാതായപ്പോൾ പുറത്തേക്ക് വന്നെന്നും ശ്വേത പറ‍ഞ്ഞു. “നല്ല കാശ് കിട്ടി. നന്നായി എൻജോയ് ചെയ്തു. ഞാൻ എന്നെ കാണാനും പരിചയപ്പെടാനും വേണ്ടിയാണ് ബിഗ് ബോസിലേക്ക് പോയത്. കാരണം, എവിടെയൊക്കെയോ ഞാൻ എന്നെ മറന്നുപോയോ എന്ന ഒരു തോന്നലുണ്ടായിരുന്നു.

നമ്മൾ ഭയങ്കര പ്രൊട്ടക്ടിവ് ലൈഫാണ് ജീവിക്കുന്നത്. നമുക്കൊരു യുദ്ധഭൂമിയിലേക്ക് വിടുമ്പോൾ എങ്ങനെ ഒരു ഫീലിംഗ് ആണ് ഉണ്ടാകുക, എങ്ങനെ പ്രതികരിക്കുന്നു. അതൊക്കെ പറഞ്ഞിട്ടാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. അപ്പോൾ എനിക്ക് മനസിലായി ശരിയാകില്ല എന്ന്. കുറച്ച് മാറണം എന്ന് തോന്നി. അഭിപ്രായം പറയണം, ഫൈറ്റ് ചെയ്യണം. അതൊന്നും എനിക്ക് പറ്റില്ല- ശ്രേത പറഞ്ഞു.

മാത്രമല്ല ഹൗസിനുള്ളിൽ നിൽക്കുമ്പോഴും എനിക്ക് നല്ല ബോധമുണ്ടായിരുന്നു പുറത്ത് എനിക്ക് ഒരു ജീവിതമുണ്ടെന്ന്. ഹൗസിൽ വെച്ച് മുട്ടക്കള്ളിയെന്ന പേര് വരെ വീണു എനിക്ക്. പക്ഷെ ഞാൻ ആരേയും വ്യക്തഹത്യ ചെയ്തില്ല. അത് ചെയ്യാൻ വളരെ എളുപ്പമാണ്. മുട്ട മാത്രമല്ലേ ഞാൻ കട്ടുള്ളൂ”- ശ്വേത പറയുന്നു.

ബി​ഗ് ബോസിന്റെ അവതാരകനായ മോഹൻലാലിനെക്കുറിച്ചും ശ്വേത അഭിമുഖത്തിൽ പരാമർശിച്ചു. “ലാലേട്ടന്റെ പേഴ്സണാലിറ്റി മറ്റൊരാളുമായി താരതമ്യപ്പെടുത്താൽ പറ്റില്ല. ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബി ഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റില്ല. ലാലേട്ടന് പകരം ആളില്ല”- ശ്വേത മോനോൻ പറഞ്ഞു.