കാര്യങ്ങൾ മുഖത്ത് നോക്കി പറയണം, സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം; എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ? തുറന്നടിച്ച് ഡോ.റോബിൻ |Big Boss Season 4| Dilsha Prasanan| Dr Robin| Arathi Podi| Riyas|


ബി​ഗ് ബോസ് സീസൺ നാല് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സീസണിലെ പ്രധാന എതിരാളികളായ ദിൽഷയോടും റിയാസിനോടുമുള്ള മനോഭാവത്തിൽ‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഡോ.റോബിൻ. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരോടും ഇപ്പോഴും തുടരുന്ന നീരസം താരം വ്യക്തമാക്കിയത്.

റിയാസുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു റോബിന് ബി​ഗ് ബോസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നത്. എന്നാൽ ബി​ഗ് ബോസിനുള്ളിൽ ദിൽഷയും റോബിനും നല്ല സൗഹൃദം പങ്കിട്ടിരുന്നു. ഒരുവേള റോബിൻ ദിൽഷയോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ടെെറ്റിൽ വിന്നറായി ദിൽഷ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പരസ്പരം പഴിചാരുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ തന്റെ വിവാഹത്തിന് ദിൽഷയെയും റിയാസിനെയും വിളിക്കില്ലെന്ന് ഡോ.റോബിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാസങ്ങൾക്കിപ്പുറവും അതേ നിലപാട് ആവർത്തിക്കുകയാണ് അദ്ദേഹം.

ഫെബ്രുവരി 16-നാണ് ഡോ.റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയം. നിശ്ചയത്തിന് ആരെ എല്ലാം വിളിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ദിൽഷയെയും റിയാസിനെയും വിളിക്കില്ലെന്ന് റോബിൻ പറഞ്ഞത്. എടുത്തടിച്ച പോലെ എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോൾ ആരെയും സുഖിപ്പിക്കാൻ വേണ്ടി അങ്ങനെ പറയാൻ കഴിയില്ലെന്നും കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ എന്നുമായിരുന്നു റോബിന്റെ മറുപടി.

റോബിന്റെ വാക്കുകളിലേക്ക്…

കാര്യങ്ങൾ മുഖത്ത് നോക്കി പറയുന്നതാണ് ശരി. സുഖിപ്പിക്കാൻ വേണമെങ്കിൽ ദിൽഷയെയും റിയാസിനെയും വിളിക്കുമെന്ന് പറയാം. അതിന് എനിക്ക് കഴിയില്ല. വിളിക്കില്ലെങ്കിൽ അത് അങ്ങനെ തന്നെ പറയണം. എന്റെ കല്യാണത്തിന് വിളിച്ചില്ലെങ്കിൽ അവരെന്താ അവരുടെ കാര്യങ്ങൾ നോക്കില്ലെ?

ആക്ടേഴ്സ് ആയാലും സെലിബ്രിറ്റീസ് ആയാലും മറ്റുള്ളവരുടെ പ്രേരണ കാരണം ഫേയ്ക്ക് ആയിട്ട് നിൽക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. അവര് ജെന്വിൻ ആയിട്ട് നിൽക്കണം. ഇപ്പോൾ ഞാൻ എടുത്തടിച്ച് സംസാരിച്ചെന്നൊക്ക പറഞ്ഞു, മറ്റുള്ളവരാണെങ്കിൽ മാറ്റി സംസാരിക്കും. എന്നാൽ ഞാൻ അങ്ങനെ ചെയ്യില്ല, എനിക്ക് തോന്നിയത് ഞാൻ അതുപോലെ പറയും. അതുകൊണ്ട് പത്തുപേരെന്നെ വെറുത്താലും എനിക്ക് പ്രശ്നമില്ല. ഞാൻ ഞാനായിട്ട് നിൽക്കുന്നതല്ലേ നല്ലത്- റോബിൻ പറഞ്ഞു.

എല്ലാ മനുഷ്യർക്കും എപ്പോളും പോസിറ്റീവ് ആയിട്ട് നിൽക്കാൻ പറ്റുമോ? നെ​ഗറ്റീവും ഉണ്ടാകും, അത് അം​ഗീകരിച്ച് മുന്നോട്ട് പോകുന്നതല്ലേ നല്ലത്. ബി​ഗ് ബോസിനകത്ത് ഞാൻ ബഹളം ഉണ്ടാക്കുന്ന ആളാണ്, അലറുന്ന ആളാണ്. പുറത്തിറങ്ങിയപ്പോൾ അത് പ്രശ്നമായി. അതെങ്ങനെ ശരിയാവും? എനിക്ക് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു, വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ ശ്രമിക്കുന്നുമില്ല.

ബി​ഗ് ബോസ് എന്റെ ലെെഫ് മൊത്തത്തിൽ ചെയ്ഞ്ച് ചെയ്തു. ബി​ഗ് ബോസ് വഴിയാണ് എനിക്ക് ആരതിയെ കിട്ടിയത്. അല്ലായിരുന്നെങ്കിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഡോക്ടറായി പോകുമായിരുന്നെന്നും റോബിൻ പറഞ്ഞു.

റോബിനെതിരായ പല ആരോപണങ്ങളും പറയിപ്പിച്ച് ചെയ്യിക്കുന്നതാണെന്ന് നന്നായി അറിയാം. ഇതിന് പിന്നിൽ ആരെണെന്നും വ്യക്തമാണ്. അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയാണ്- ആരതി കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ സീസണിലെ ബി​ഗ് ബോസ് താരങ്ങളായിരുന്നു ഡോ. റോബിനും, ദിൽഷയും റിയാസുമെല്ലാം. അടുത്ത വിജയിയായി റോബിൻ എത്തും എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ താരത്തിന് ഷോയിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. ദിൽഷയാണ് ടെെറ്റിൽ വിന്നർ ആയത്. റോബിനോട് പ്രേക്ഷകർക്കുള്ള അനുകമ്പ ദിൽഷ ഉപയോ​ഗിക്കുകയായിരുന്നെന്നും അതിലൂടെയാണ് താരം വിജയിച്ചതെന്നത് അടക്കമുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. റോബിന് ദിൽഷയെ ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ദിൽഷ റോബിനെ ഒഴിവാക്കുകയായിരുന്നെന്നാണ് ആരാധകർ പറയുന്നത്.