സംവിധാനവും തിരക്കഥയും റോബിൻ രാധാകൃഷ്ണൻ; ലോകേഷ് കനകരാജിന്റെ സിനിമ പ്രഖ്യാപിച്ചു, ആരതി പൊടി നായികയാണെന്നും അഭ്യൂഹം| Robin radhakrishnan| arathi podi


ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതലൽ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറവും സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണ് താരത്തിന്. റോബിൻ പോസ്റ്റ് ചെയ്യുന്ന ഓരോ വരിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഈ സാഹചര്യത്തിൽ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ചർച്ചയാവുകയാണ്.

പ്രമുഖ തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടാണ് പുതിയ പോസ്റ്റ്. റോബിൻ രാധാകൃഷ്ണൻ സിനിമ സംവിധാനം ചെയ്യുന്നതായി സൂചിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റ്. റോബിൻ തന്നെയാണ് തിരക്കഥയും നിർമ്മാണവും എന്നും സൂചനയുണ്ട്. റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും നടത്തുക എന്നാണ് റിപ്പോർട്ട്.

മോഡലും നടിയും റോബിന്റെ ഭാവി വധുവുമായ ആരതി പൊടിയാകും സിനിമയിൽ നായികാ വേഷത്തിലെത്തുക. നവംബറിൽ സിനിമ ആരംഭിക്കുമെന്നാണ് വിവരം. ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിൻ രാധകൃഷ്ണൻ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു.

ലോകേഷ് ചിത്രം ലിയോയിൽ റോബിൻ ഉണ്ടാകുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ താൻ സിനിമ ചെയ്യും എന്നും അത് കഴിഞ്ഞാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നും റോബിൻ മുമ്പ് പറഞ്ഞിരുന്നു. മുതലെടുക്കാൻ അല്ല മറിച്ച് നാടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ടെന്നുമായിരുന്നു റോബിൻ അന്ന് പറഞ്ഞത്. ‌

താൻ ചെയ്യാൻ പോകുന്ന സിനിമക്ക് വേണ്ടി തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുന്നുണ്ട് എന്ന് നേരത്തെ റോബിൻ പറഞ്ഞിരുന്നു. ഏകദേശം 800 കിലോ മീറ്റുണ്ട് അത്. ഒരോ ദിവസവും 20 കിലോമീറ്റർ വെച്ച് ഓടാമെന്നാണ് വിചാരിക്കുന്നത്. അതിന് വേണ്ടി ഞാൻ എന്റെ ശരീരഭാരം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 110 കിലോ വരെ എത്തണം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു.