”റോബിനോട് ഞാൻ പറയാറുണ്ടായിരുന്നു, നിന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ഒരാൾ മതിയെന്ന്”; ദിൽഷയെക്കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്മിപ്രിയ|Lakshmipriya| Bigg Boss |Robin Radhakrishnan
തുടക്കം മുതലേ വിമർശനങ്ങൾക്ക് പാത്രമായ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. എന്നിരുന്നാലും താരത്തിന് ലഭിച്ചിരുന്ന പ്രേക്ഷകപിന്തുണയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്മിപ്രിയയുടെ പ്രത്യേകരീതിയിലുള്ള മത്സരരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഒടുവിൽ താരം ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം നേടിയാണ് മടങ്ങിയത്.
ബിഗ് ബോസ്സിൽ റോബിൻ രാധാകൃഷ്ണനുമായി നല്ല ബന്ധം സൂക്ഷിക്കാൻ ലക്ഷ്മിപ്രിയയ്ക്ക് കഴിഞ്ഞിരുന്നു. പല സന്ദർഭങ്ങളിലും റോബിന് അനുകൂലമായ നിലപാടാണെടുത്തിരുന്നത്. റോബിൻ രാധാകൃഷ്ണന്റേയും മോഡലും സംരഭകയുമായിരുന്ന ആരതി പൊടിയുടെയും എൻഗേജ്മെന്റിന് ലക്ഷ്മിപ്രിയ എത്തിയിരുന്നു.
പരിപാടി നടക്കുന്ന വേദിയിൽ വെച്ച് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് സംസാരിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റോബിന്റെയും ദിൽഷയുടെയും കാര്യത്തിൽ വിഷമമുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, ഇല്ലായെന്നും റോബിനോട് ഞാൻ പറയാറുണ്ടായിരുന്നു, നിന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ഒരാൾ മതിയെന്ന് എന്നായിരുന്നു താരത്തിന്റെ മറുപടി.
റോബിനോട് ഞാൻ പറയാറുണ്ടായിരുന്നു, നിന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ഒരാൾ മതിയെന്ന്. അത്തരത്തിൽ സ്നേഹമുണ്ടെങ്കിൽ മാത്രമല്ലേ ഒരു ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുക. പുറത്തിറങ്ങിക്കഴിഞ്ഞാൽ നിങ്ങൾക്ക് രണ്ട് പേർക്കും ഈ ഇഷ്ടം ഇതുപോലെ തുടരാൻ കഴിയുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാം എന്നും ഞാൻ റോബിനോട് പറയുമായിരുന്നു- ലക്ഷ്മിപ്രിയ വ്യക്തമാക്കി.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് ബിഗ് ബോസിൽ ലക്ഷ്മിപ്രിയ ഉൾപ്പട്ട് ഒരു വീഡിയോയുടെ ഏതാനും ഭാഗങ്ങൾ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ബിഗ് ബോസിൽ വെച്ച് റോബിനെതിരെ ജാസ്മിൻ രംഗത്ത് വന്നപ്പോൾ അതിനെ പ്രതിരോധിച്ചുകൊണ്ട് ലക്ഷ്മിപ്രിയ സംസാരിക്കുന്ന രംഗമാണ് റോബിൻ വീണ്ടും പങ്കുവെച്ചിരുന്നത്. ബിഗ് ബോസിലെ ഏറ്റവും ഫേവറിറ്റ് സീനാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് റോബിൻ ഈ രംഗങ്ങൾ പങ്കുവെച്ചത്. അതോടൊപ്പം തന്നെ ലക്ഷ്മി ചേച്ചിയോടുള്ള ഇഷ്ടവും വ്യക്തമാക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.