“അത് മറ്റൊരു അനുഭവമാണ്, ലോകം മുഴുവൻ ഒരു വീട്ടിലായ ഫീൽ, ബി​ഗ് ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകും”; മനസ് തുറന്ന് താരം|Amrutha Suresh|Bigg Boss Malayalam|Robin Radhakrishnan


ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ​ഗായിക അമൃത സുരേഷ് പ്രേക്ഷകർക്ക് പരിചിതയാകുന്നത്. പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ വളരെ ആക്റ്റീവ് ആയ മത്സരാർത്ഥിയായിരുന്നു അമൃത. വർഷങ്ങൾക്ക് ശേഷം ബി​ഗ് ബോസിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു.

ബി​ഗ് ബോസ് സീസൺ മൂന്നിലായിരുന്നു അമൃതയും അനിയത്തി അഭിരാമിയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് വിളിച്ചാൽ വീണ്ടും പോകുമെന്ന് പറയുകയാണ് അമൃത സുരേഷ്. ബിഗ്‌ബോസ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിനെത്തിയപ്പോൾ ആയിരുന്നു അമൃതയുടെ പ്രതികരണം.

‘ആരതി വഴിയാണ് റോബിനെ അറിയുന്നത്. ഒരു നല്ല മനുഷ്യനാണ്. ഇനി ബിഗ്‌ബോസിൽ വിളിച്ചാൽ പോകും, ഇപ്പോൾ കുറെ കാര്യങ്ങൾ അറിയാം, അന്ന് ഒന്നും അറിയില്ലായിരുന്നു. ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്ന് ഓക്കെ ഒരു ഊഹമുണ്ടാവും. കുറച്ച് കൂടെ പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്, നമ്മൾ അറിയാത്ത തലത്തിലൊക്കെ ചിന്തിക്കും. ലോകം മുഴുവൻ ഒറ്റ വീടിനുള്ളിൽ ആയ ഫീലിംഗ്, പലതരം ആളുകൾ.. വിളിച്ചാൽ എന്തായാലും പോകും’, എന്നായിരുന്നു അമൃത പറഞ്ഞത്.

ബി​ഗ് ബോസ് സീസൺ 3ന്റെ 50ാമത്തെ എപ്പിസോഡിലാണ് അമൃത സുരേഷും സഹോദരി അഭിരാമിയും മത്സരാർത്ഥികളായത്. വേദികളിൽ ഇരുവരും ഒരുമിച്ച്‌ പെർഫോം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച്‌ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ബിഗ്‌ബോസിൽ അപ്രതീക്ഷിതമായി എത്തിയ താരങ്ങൾ ആയിരുന്നു അഭിരാമിയും സഹോദരിയും.

‘വാമനപുരി’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് അമൃത. ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി പാടിയത്. സം​ഗീതലോകത്തേക്ക് കടന്ന് വന്നയുടനെ അമൃതയും നടൻ ബാലയും തമ്മിൽ വിവാഹിതരായിരുന്നു, 2016ൽ ഇവർ വിവാഹമോചിതരായി. ഇതിന് ശേഷമായിരുന്നു പിന്നണി ഗാനരംഗത്തും, ആൽബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും അമൃത സജീവമാകാൻ തുടങ്ങിയത്. സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃതം ഗമയ എന്ന സംഗീത ബാൻഡും നടത്തുണ്ട്.