ബേസില്‍ ജോസഫ് അച്ഛനായി; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം


ടന്‍ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നു. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഈ സന്തോഷ വാര്‍ത്ത ബേസില്‍ പ്രേക്ഷകരുമായി പങ്കുവച്ചത്.

പെണ്‍കുഞ്ഞാണ്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേരിട്ടിരിക്കുന്നത്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.

വിനീത് ശ്രീനിവാസന്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്, വിജയ് ബാബു, സക്കരിയ തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.

വിനീത് ശ്രീനിവാസന്റെ അസോഷ്യേറ്റായി സിനിമാ രംഗത്തെത്തി കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ആളാണ് ബേസില്‍ ജോസഫ്. 2021ല്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളിയിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധനേടാന്‍ ബേസിലിനായി.

അഭിനയത്തില്‍ കൂടുതല്‍ സജീവമായ താരം നായകനായി എത്തിയ ജയ ജയ ജയ ജയ ഹേ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു.