”പ്രശ്നങ്ങൾ വരുമ്പോൾ മാറിയിരുന്ന് കരയും, എനിക്ക് ഇപ്പോഴും വീട്ടിൽ വലിയ വിലയൊന്നുമില്ല”; മനസ് തുറന്ന് ബേസിൽ ജോസഫ്| Basil Joseph|
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ മുഹാസിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തുന്ന ഈ സിനിമ തന്റെ പതിവ് ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വേഷമായിരിക്കും എന്നാണ് ബേസിൽ പറയുന്നത്. സിനിമ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുന്നത്.
ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ വരുമ്പോൾ താൻ മാറിയിരുന്ന് കരയുകയാണ് ചെയ്യാറുള്ളത് എന്നാണ് ബേസിൽ പറയുന്നത്. പ്രശ്നങ്ങൾ മാറാൻ പോകുന്നില്ലെന്നും നമ്മൾ ഫൈറ്റ് ചെയ്ത് സർവൈവ് ചെയ്യണമെന്നും താരം പറയുന്നു. ”നമുക്ക് ചിലപ്പോ വിഷമങ്ങളോ ഡിപ്രഷനോ എല്ലാം ഉണ്ടാകും അതിൽ നിന്ന് ഫൈറ്റ് ചെയ്ത് പുറത്ത് വരികയാണ് വേണ്ടത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത് അങ്ങനെയാണ്. എന്റെ പാർട്ണർ അതിന് വേണ്ടി കുറെ ഹെൽപ് ചെയ്തിട്ടുണ്ട്”- ബേസിൽ വ്യക്തമാക്കി.
അതേസമയം മിന്നൽ മുരളിയുടെ വലിയ വിജയവും പുരസ്കാരവുമെല്ലാം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് ചോദിച്ചപ്പോൾ എന്തായാലും എനിക്ക് വീട്ടിൽ വലിയ വിലയൊന്നുമില്ല എന്നാണ് താരം പറയുന്നത്. പേഴ്സണൽ ലൈഫിൽ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. എനിക്ക് ഇപ്പോഴും വീട്ടിൽ വലിയ വിലയൊന്നുമില്ല. ടെക്നിക്കലി ഉപകാരമുണ്ടായിട്ടുണ്ട്. കുറച്ച് കൂടി അംബീഷ്യസ് ആകാനും സ്വപ്നങ്ങൾ കാണാനും തുടങ്ങി.
”ആ സിനിമ എനിക്ക് ഒരു പ്രചോദനമാണ്. എന്റെ കംഫേർട്ട് സോണിൽ ഒതുങ്ങാതെ കുറച്ച് കൂടെ വലുത്, അല്ലെങ്കിൽ ഇനി വേറെ എന്തെങ്കിലും എന്ന തലത്തിലേക്കെല്ലാം പോകാനുള്ള ഒരു മോട്ടിവേഷൻ ആണ്. നമ്മളുണ്ടാക്കുന്ന കണ്ടന്റ് ഏതെങ്കിലുമൊക്കെ കാരണം കൊണ്ട് ഒരു അമേരിക്കയിൽ ഇരിക്കുന്ന ആൾക്കോ അല്ലെങ്കിൽ ഒരു യൂറോപ്പിൽ ഇരിക്കുന്ന ആൾക്കോ ഏതെങ്കിലും തരത്തിൽ കണക്റ്റ് ആവുന്നു, അല്ലെങ്കിൽ ആ സിനിമ കണക്റ്റ് ആവുന്നു എന്ന് തോന്നിയാൽ സിനിമയക്ക് അനന്തമായ അവസരങ്ങളാണ്.
നമ്മുടെ സ്വപ്നങ്ങളെ നമ്മൾ ഒരിക്കലും ഇവിടെത്തന്നെ ഒതുക്കി കൂട്ടേണ്ട ആവശ്യമില്ല. നമ്മൾ അപ്പോൾ അതിനനുസരിച്ച് അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. പാൻ ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കാം എന്ന് പറഞ്ഞ് അങ്ങനെയൊരു സിനിമ എടുത്തിട്ട് കാര്യമില്ല. നമ്മൾ ചെയ്യുന്ന സിനിമയിൽ നമ്മുടെ വിഷൻ ഭയങ്കരമായിട്ട് കണക്റ്റ് ആകുന്നുണ്ടെങ്കിൽ ഓർഗാനിക്കലി അതങ്ങ് ആകുന്നതാണ്”- ബേസിൽ വ്യക്തമാക്കി.