”ആറാട്ട് എന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല; സിനിമ ഇറങ്ങി കഴിഞ്ഞ് ഉണ്ടായ ട്രോളുകളെല്ലാം ശരിയാണെന്ന് തോന്നി” ആറാട്ടില്‍ സംഭവിച്ച പിഴവ് തുറന്ന് പറഞ്ഞ് ബി. ഉണ്ണിക്കൃഷ്ണന്‍ | B. Unnikrishnan | Arattu


മോഹന്‍ലാല്‍ ചിത്രമെന്ന ഹൈപ്പില്‍ വന്ന് തിയേറ്ററില്‍ വന്‍പരാജയവും സോഷ്യല്‍ മീഡിയകളില്‍ ഒട്ടേറെ ട്രോളുകളും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്. ഇപ്പോഴിതാ ആറാട്ടിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റുസംഭ വിച്ചുവെന്ന തുറന്നുപറച്ചിലുമായി ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഫിലിം കമ്പാനിയര്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആറാട്ട് എന്ന ചിത്രത്തെ വിശദമായി വിലയിരുത്തുന്നത്.

ഉണ്ണിക്കൃഷ്ണന്റെ വാക്കുകള്‍:

‘ആറാട്ട്’….. എന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല……നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി ഉദയകൃഷ്ണ ആണ് വന്നത് … ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്….. ലാല്‍ സാറിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചത്…..

ലാല്‍ സാറിനോട് ചേട്ടാ ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്‍ ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു മറുപടി’… അങ്ഹനെ ചെയ്യാമെന്ന് വിചാരിച്ചു.

‘എവിടെയാണ് ഞങ്ങള്‍ക്ക് മിസ്റ്റേക്ക് പറ്റിയതെന്നു ചോദിച്ചാല്‍…. ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ്…..സെക്കന്‍ഡ് ഹാഫില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള്‍ പോയി…. ആ ട്രാക്ക് ശരിയായില്ല…… പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചപ്പോള്‍ അവരൊക്കെ ഈ മുഴുവന്‍ സ്പൂഫ് എന്ന ഐഡിയയില്‍ സംശയമാണ് പ്രകടിപ്പിച്ചത്……… ലാല്‍ സാറിനെവച്ച് ഒരു ഹെവി ഐറ്റം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് പലരും ചോദിച്ചു…… അപ്പോള്‍ നമ്മളും കണ്‍ഫ്യൂസ്ഡ് ആയി….. ആ സ്പൂഫ് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവസാനം ആഡ് ചെയ്ത സ്ഫൂസ് രംഗങ്ങള്‍ പലതും വര്‍ക്ക് ആയതുമില്ല. തന്നെയുമല്ല ഇതിനെയൊന്നും സ്പൂഫായി കാണാതെ പഴയ മാസ് സിനിമകളുടെ റഫറന്‍സായാണ് ആളുകള്‍ കണ്ടത്. അതൊന്നും സെലിബ്രേഷന്‍സ് അല്ലായിരുന്നു.

തളര്‍ന്നുകിടക്കുന്ന ആള് പാട്ട് കേട്ട് എഴുന്നേറ്റുവരുന്ന രംഗം തന്നെ ചന്ദ്രലേഖ സിനിമയുടെ സ്പൂഫ് ആയി ചെയ്തതാണ്. പക്ഷേ ആളുകള്‍ അങ്ങനെയല്ല കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്…. ഇവിടെ അങ്ങനെ വല്ല പ്രശ്‌നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്…… ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം……

മമ്മൂക്കയുടെ കിംഗ് സിനിമയിലെ ഡയലോഗ് പോലും അദ്ദേഹം പറഞ്ഞു…… പക്ഷേ നെയ്യാറ്റിന്‍കര ഗോപന്‍ ഒരു ഏജന്റ് ആണെന്ന് പറയുന്നിടത്ത് …. എന്നിട്ടാണോ അയാള്‍ വന്ന് ഈ സ്പൂഫ് എല്ലാം ചെയ്തത് എന്ന് പ്രേക്ഷകര്‍ തിരിച്ചു ചോദിച്ചു ….. ആ ഏജന്റ് സംഗതിയൊക്കെ കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് ‘X’ എന്നൊക്കെ പേരിട്ടത്……. അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത്….. സിനിമ ഇറങ്ങി കഴിഞ്ഞ് ഉണ്ടായ ട്രോളുകളെല്ലാം ശരിയാണെന്നു തോന്നി….. ‘