”ഏത് അച്ഛനുമമ്മയ്ക്കുമാണ് മക്കളുടെ സെക്ഷ്വാലിറ്റിയെ കുറിച്ച് അറിയുക?, അവർ വിവാഹശേഷം ഏത് തരം പങ്കാളിയാണെന്ന് അറിയാൻ കഴിയുമോ?”; തുറന്നടിച്ച് അശ്വതി ശ്രീകാന്ത്| aswathy sreekanth| unconditional love


അറിയപ്പെടുന്ന ടെലിവിഷൻ നടിയും അവതാരികയും എഴുത്തുകാരിയുമാണ് അശ്വതി ശ്രീകാന്ത്. ഇവർ യൂട്യൂബിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അശ്വതിയുടെ വാക്കുകൾ പലപ്പോഴും യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലുമെല്ലാം റീൽസുകളായും പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരം യൂട്യൂബറെന്ന നിലയിൽ കൂടി കൂടുതൽ ശ്രദ്ധ നേടുകയാണ്. സാധാരണയായി സെലിബ്രിറ്റികളിൽ ഭൂരിഭാ​ഗം പേരും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ കണ്ടന്റുകളാണ് ജനങ്ങളിലേയ്ക്കെത്തുന്നത് എന്നതാണ് പ്രത്യേകത. പ്രത്യേകിച്ച സ്ത്രീപക്ഷ ചിന്താ​ഗതികൾ ഉയർത്തിപ്പിടിക്കുന്ന കണ്ടന്റുകളാണ് അശ്വതിയുടേത്.

ഉപാധികളില്ല എന്ന ലേബലിൽ അറിയപ്പെടുന്ന മാതാപിതാക്കളുടെ സ്നേഹത്തിന്റെ ഇരട്ടത്താപ്പ് പൊളിക്കുന്ന തരത്തിലുള്ള ഒരു റീൽസാണ് ഇപ്പോൾ തരം​ഗമാകുന്നത്. അശ്വതി 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്നുമുള്ള ഒരു ചെറിയ ഭാ​ഗം മാത്രമാണത്. ”കുട്ടികളെ ഉപാദികളില്ലാതെ സ്നേഹിക്കുന്ന വീട്ടുകാർ പഠനം, വിവാഹം എന്നീ മേഖലകളിൽ ഒരിക്കലും സ്വാതന്ത്ര്യം അനുവദിക്കില്ല എന്നാണ് അശ്വതി പറയുന്നത്.

ഏത് അച്ഛനുമമ്മക്കുമാണ് കുട്ടികളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ച് പൂർണ്ണമായി അറിവുണ്ടാവുക എന്നും അവർ ചോദിക്കുന്നു. പേരന്റ്സ് എപ്പോഴും കുട്ടികളെ അവരുടെ മക്കൾ ആയിട്ട് മാത്രമേ കാണുന്നുള്ളു എന്നും താരം പറയുന്നു. ചിലർ പറയാരുണ്ട്, ചില റിലേഷൻഷിപ്പിൽ അവർക്ക് ഭയങ്കര ഷുവർ ആണ് ഈ ആൾ ആണ് എന്റെ ആളെന്ന്.
ചിലപ്പോഴത് ആ പോയിന്റിലെ തോന്നലായിരിക്കാം. പക്ഷേ അതവർക്ക് ട്രൈ ചെയ്യാനൊരു ഓപ്ഷൻ വേണ്ടേ?

അത് കൊടുക്കാതെ ബ്ലൈൻഡ് ആയിട്ട് നീ ചൂസ് ചെയ്തത് കൊണ്ട് മാത്രം ഇത് റോങ്ങ് ആണ്, ഞങ്ങൾ പോയിട്ട് ആലോചിച്ച് നിനക്ക് പറ്റിയ ഒരു ഇണയെ കൊണ്ടുവരാം. ഏത് അച്ഛനുമമ്മക്കുമാണ് കുട്ടികളുടെ സെക് ഷ്വാലിറ്റിയെക്കുറിച്ച് പൂർണ്ണമായി അറിവുണ്ടാവുക? അവർ ബൈസെക്ഷ്വൽ ആണോ, അവർക്കുള്ള മുൻ​ഗണനകളെന്തൊക്കെയാണ്, ഇങ്ങനെയുള്ള കാര്യങ്ങൽ ഏതച്ഛനുമമ്മയ്ക്കുമാണ് അറിയാ, അവർ കല്യാണം കഴിച്ച് കഴിയുമ്പോഴേക്ക് ഏത് തരത്തിലുള്ള പങ്കാളിയായിട്ടാണ് മാറാൻ സാധ്യതയുള്ളത് എന്നുള്ളതിനെക്കുറിച്ച് ഏത് പാരന്റ്സിന് ആണ് ധാരണയുണ്ടാവുക?

ഉപാധികളില്ലാത്ത സ്നേഹം എന്നാൽ മാതാപിതാക്കളുടെ സ്നേഹം. ഉപാധികളില്ലാത്തതാണ് സ്നേഹം, പക്ഷേ പഠിക്കേണ്ടത് എന്താണെന്ന് അവർ പറയും, കല്യാണം കഴിക്കേണ്ടത് ആരെയാണെന്ന് അവർ പറയും. ഇങ്ങനെയൊക്കെയാണെങ്കിലേ അവരുടെ സ്വത്ത് തരുള്ളൂ എന്നവർ പറയും, അപ്പോൾ കണ്ടീഷൻസ് ഒരു സൈഡിൽ ഇഷ്ടം പോലെയുണ്ട്. ഈ കണ്ടീഷൻസൊന്നും നമ്മൾ സാറ്റിസ്ഫൈ ചെയ്തില്ലെങ്കിൽ പറയും, ഇപ്പോൾ ഇറങ്ങിക്കോ വീട്ടിൽ നിന്ന് എന്ന്”- അശ്വതി വ്യക്തമാക്കി.