”സെക്സ് എജ്യുക്കേഷൻ എന്നാൽ എന്റെ എക്സ്പീരിയൻസ് ആണെന്ന ധാരണയാണ് പലർക്കും, ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത വാക്കുകളാണ് കേൾക്കേണ്ടി വന്നത്”: ഫേസ്ബുക്ക് അമ്മാവൻമാരെക്കെക്കുറിച്ച് അസ്ല മാർലി|Asla Marly| Hila| Instagram


യൂട്യൂബ് ഇൻസ്റ്റ​ഗ്രാം പ്രേക്ഷകർക്ക് സുപരിചിതയാണ് അസ്ല മാർലി എന്ന ഹില. അസ്ല മാർളി എന്ന യൂട്യൂബ് ചാനലിന്റെ അവതാരകയായിട്ടാണ് ഹിലയെ എല്ലാവരും അറിയുന്നത്. കൗമാരക്കാരിൽ എന്നും അവഞ്ജയും ഒരുപാട് തെറ്റിദ്ധാരണകളും നിലനിൽക്കുന്ന വിഷയങ്ങളെക്കുറിച്ച് ഇവർ ലളിതമായ രീതിയിൽ വിവരണം നൽകുന്നുണ്ട്.

സെക്സ് എജ്യുക്കേഷൻ, മോട്ടിവേഷൻ ക്ലാസ് തുടങ്ങിയവയൊക്കെയാണ് ഹിലയുടെ പ്രധാനപ്പെട്ട ഏരിയ. ചിലർക്ക് സ്വന്തം കരിയർ തെരഞ്ഞെടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടായിരിക്കും. ഹില തന്റെ വ്ലോ​ഗിൽ കൗമാരക്കാരുടെ പ്രശ്നങ്ങളാണ് പങ്കുവയ്ക്കുന്നത്. അതിന് തക്കതായ കാരണങ്ങളുണ്ടെന്നാണ് ഇവർ പറയുന്നത്. തന്റെ വ്ലോ​ഗിന് താഴെ വരുന്ന മോശം കമന്റുകളെക്കുറിച്ചും എന്ത്കൊണ്ട് സെക്സ് എജ്യുക്കേഷൻ എന്ന മേഖല തെരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും ഹില പറയുന്നു.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് ഹില ആദ്യം പങ്കുവെച്ചത്. സ്‌കൂളിന്റെ വാഷ്‌റൂം ഭാഗത്ത് നിന്നു നോക്കുബോൾ റോഡ് സൈഡ് കാണാൻ പറ്റുമായിരുന്നു. ചെറിയൊരു പോക്കറ്റ് റോഡാണ്. സ്‌കൂളിന്റെ അവിടെ നിന്ന് നോക്കുമ്പോൾ ഒരാൾ ബൈക്കിൽ ഇരുന്ന് പ്രൈവറ്റ് പാർട്ട് കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഇക്കാര്യം ആരോടും പറയാൻ പറ്റിയില്ല ഹിലയ്ക്ക്.

കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയപ്പോഴും സമാനമായ സംഭവമുണ്ടായി. തൊട്ടപ്പുറത്ത് ഇരുന്നയാൾ സമാനരീതിയിൽ പെരുമാറുകയുണ്ടായി. ആ സമയത്ത് തനിക്കോ കുടുംബത്തിനോ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. പിന്നീട് എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ എന്ന് ചിന്തിച്ചപ്പോഴാണ് അതൊരു ജിജ്ഞാസയാണെന്ന് മനസിലായതെന്നും അങ്ങനെയാണ് താൻ സെക്‌സ് എജ്യൂക്കേഷനെ കുറിച്ചുള്ള വീഡിയോ ചെയ്തു തുടങ്ങിയതെന്നും ഹില പറഞ്ഞു.

ഇതിനെ അനുകൂലിച്ചുകൊണ്ടാണ് കമന്റുകൾ അധികവും. ഹിലയ്ക്ക് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും ധാരാളം ഫോളോവേഴ്സുമുണ്ട്. പക്ഷേ ഇപ്പോഴും ചില ആളുകൾ മോശം കമന്റുകൾ പോസ്റ്റ് ചെയ്യാറുണ്ട്, അവരോട് നിങ്ങൾക്ക് എന്റെ കമന്റ് ബോക്സിൽ മാത്രമേ വരാൻ കഴിയൂ എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ഹില.

ഇതുകൂടാതെ തന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്ക് ഒരുപാടാളുകൾ മോശം ചിത്രങ്ങൾ അയയ്ക്കാറുണ്ട്. പക്ഷേ അതൊന്നും താൻ കാണാറില്ല, തന്റെ പിആഒ ആണ് ഫേസ്ബുക്ക് മാനേജ് ചെയ്യുന്നത്. പക്ഷേ നാട്ടുകാരുടെ അടി വേടിക്കണ്ടായെങ്കിൽ നന്നായിക്കോ ഞാൻ നാളെ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ വെച്ച് ഒരു റിയാക്ഷൻ വീഡിയോ ചെയ്താൽ പോയി കാര്യം എന്നാണ് ഫേസ്ബുക്ക് അമ്മാവൻമാരോടായി ഹിലയ്ക്ക് പറയാനുള്ളത്.