”ആസിഫിന് എന്നെയിപ്പോൾ ഇഷ്ടമല്ലല്ലോ ഇനി അതൊന്നും പറ‍ഞ്ഞിട്ട് കാര്യമില്ല”; നടന്റെ ചോദ്യത്തിന് മറുപടി നൽകി മംമ്ത മോഹൻദാസ്| Asif Ali| Mamtha Mohandas| Maniyanpilla Raju


കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം പതിമൂന്ന് വർഷം കഴിഞ്ഞ് മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന സിനിമയാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങൾ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആസിഫിന് മംമ്തയോട് പ്രണയമുണ്ടായിരുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരങ്ങൾ.

അവതാരകയുടെ ചോദ്യം വന്നയുടനേ, ഉണ്ടായിരുന്നു എന്ന് മാത്രമാണ് ആസിഫ് പറഞ്ഞത്. ഇപ്പോൾ ഇല്ലേയെന്ന ചോദ്യത്തിന് ആസിഫിന്റെ മുഖത്ത് ഒരു ചിരി വിടർന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ഈയടുത്തായിരുന്നു ആസിഫിന്റെ ജൻമദിനം. ജൻമദിനത്തിന് ​ഗിഫ്റ്റ് എന്ന പോലെ മംമ്ത ആസിഫിന് ഒരു പാട്ട് വിസിൽ ചെയ്ത് കൊടുത്തതായും ഇന്റർവ്യൂവിൽ പറയുന്നുണ്ട്.

തനിക്ക് ക്രഷ് ഉണ്ടായിരുന്ന സമയത്ത്, മംമ്തയോട് സംസാരിക്കാൻ പേടിയായിരുന്നു, എന്നാലിപ്പോൾ മംമ്തയോട് ധാരാളം സംസാരിക്കാറുണ്ടെന്ന് ആസിഫ് പറഞ്ഞു. ഇതിനിടെ മംമ്തയും ആസിഫും ഒന്നിച്ചല്ലേ താമസമെന്ന് മണിയൻ പിള്ള രാജു കളിയാക്കി ചോദിക്കുന്നുണ്ട്, അപ്പോൾ ഒരു ഫ്ലാറ്റിലാണ് ഒന്നിച്ചല്ല എന്ന് പറഞ്ഞതിനൊപ്പം ആസിഫിന് ഇപ്പോൾ തന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞല്ലോ ഇനി കാര്യമില്ല എന്ന തരത്തിലായിരുന്നു മംമ്ത മറുപടി പറഞ്ഞത്. മഹേഷും മാരുതിയും എന്ന ചിത്രത്തിലെ മറ്റ് താരങ്ങളും ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു.

മഹേഷും മാരുതിയും ചിത്രീകരണത്തിനിടയിലെ ചില രസകരമായ അനുഭവങ്ങളും താരങ്ങൾ തുറന്ന് പറഞ്ഞു. ചിത്രത്തിലെ റൊമാന്റിക് സീൻ ചെയ്യവെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു ആസിഫ് അലിക്ക് പറയാനുണ്ടായിരുന്നത്. കാറിനുള്ളിൽ വച്ച് ചെയ്ത റൊമാന്റിക് സീൻ അൽപ്പം ബുദ്ധിമുട്ടിയാണ് ഇവർ അഭിനയിച്ചത്. എസി ഇല്ലാത്തതിനാൽ ചൂടിൽ ഉരുകിയാണ് സീൻ ചെയ്തത് എന്നാണ് ആസിഫ് അലി പറയുന്നത്.

”മാരുതി കാറിനുള്ളിൽ വച്ച് ചിത്രീകരിച്ച റൊമാന്റിക്ക് സീൻ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. എസി ഇല്ലാത്ത കാറിനുള്ളിൽ ചൂട് കാരണം ഉരുകിയാണ് അഭിനയിച്ചത്. ചുട്ട് പൊള്ളുന്ന ചൂടായിരുന്നു. ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു. അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ പറഞ്ഞ് ഓരോരുത്തർ കയ്യടിക്കുന്നുണ്ടായിരുന്നു”- ആസിഫ് വ്യക്തമാക്കി.

അതേസമയം, മംമ്തയ്ക്ക് ഈ സിനിമ ഏറെ പുതിയ അനുഭവങ്ങൾ നൽകി. അതിലെ ഒരു പാട്ടിൽ സ്‌കൂൾ യൂണിഫോം ഇട്ട് സ്റ്റീലിന്റെ ചോറും പാത്രമൊക്കെ പിടിച്ച് വരുന്ന ഒരു സീനുണ്ടെന്നും അത് തനിക്ക് പുതിയൊരു അനുഭവം ആയിരുന്നു എന്നാണ് മംമ്ത പറയുന്നത്.