അശ്വന്ത് കോക്ക് ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് മൂന്നേ മൂന്നുപേരെ മാത്രം: ആരെയൊക്കെ?, എന്തുകൊണ്ട്?- അദ്ദേഹം പറയുന്നു|Aswanth coke|Sachin Tendulkar


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിലുള്ള വാക് പോര്. ഇവർ തമ്മിൽ നേരത്തേ തന്നെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്റ്റഫർ സിനിമയുടെ റിവ്യുവിൽ നടി രമ്യയുടെ കഥാപാത്രത്തെക്കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് വാക്പോര് രൂക്ഷമായ സാഹചര്യമായിരുന്നു.

ഇപ്പോൾ അശ്വന്ത് കോക്ക് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. അശ്വന്ത് കോക്കിന് 12.1 കെ ഫോളോവേഴ്സുണ്ട് ഇൻസ്റ്റയിൽ, എന്നാൽ വെറും മൂന്നേ മൂന്നാളെയാണ് താരം തിരിച്ച് ഫോളോ ചെയ്യുന്നത്. അതും സമൂഹത്തിന്റെ മൂന്ന് വ്യത്യസ്ത മേഖലയിലുള്ളവർ.

സച്ചിൻ തെൻണ്ടുൽക്കർ, ലയണൽ മെസ്സി, എആർ റഹ്മാൻ എന്നീ മൂന്ന് പ്രതിഭകളെയാണ് കോക്ക് ഫോളോ ചെയ്യുന്നത്. സിനിമാ റിവ്യൂകൾ ചെയ്യുന്ന വ്ലോ​ഗർ ആയിട്ട് കൂടി ഒരു സിനിമാ നടൻ പോലും അദ്ദേഹത്തിന്റെ ലിസ്റ്റിൽ ഇല്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. എന്തുകൊണ്ട് ഇവർ മൂന്ന് പേരും എന്ന ചോദ്യത്തിന് അവർ വിശിഷ്ടമായവരാണ് എന്ന് അശ്വന്ത് പറയുന്നു.

അശ്വന്തിന്റെ ഇൻസ്റ്റ​ഗ്രാം പേജ് എടുത്തുനോക്കിയ അവതാരകൻ തന്നെ ഞെട്ടുന്നുണ്ട്. കൂടാതെ, തന്റെ ലിസ്റ്റിൽ സ്ത്രീകളില്ലല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ജെൻഡർ നോക്കു ഫോളോ ചെയ്യേണ്ട കാര്യമില്ലല്ലോയെന്നാണ് അശ്വന്ത് പറയുന്നത്. ഒടുവിൽ പുതിയതായി ഈ മേഖലയിലേക്ക് വരുന്ന കണ്ടന്റ് ക്രിയേറ്റർമാരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുമ്പോൾ ആളുകൾക്ക് സ്ട്രൈക്കിങ് ആയി പുതുതായി എന്തെങ്കിലും ചെയ്യാനാണ് കോക്ക് പറയുന്നത്.

അധ്യാപകനായ അശ്വന്ത് കോക്ക് ഇന്ന് അറിയപ്പെടുന്ന യൂട്യൂബറാണ്. ഈ മേഖലയിൽ തിളങ്ങിയില്ലെങ്കിൽ താനൊരു സിനിമോട്ട​ഗ്രഫറാകുമെന്നാണ് കോക്ക് പറയുന്നത്. സിനിമോട്ടോ​ഗ്രഫിയിൽ ഡിപ്ലോമയുള്ള തനിക്ക് പ്രസ് ഫോട്ടോ​ഗ്രഫർ ആകാനും താൽപര്യമുണ്ടായിരുന്നു. പക്ഷേ ഇനി കണ്ടന്റ് ക്രിയേറ്ററായി മുന്നോട്ട് പോകാൻ തന്നെയാണ് അശ്വന്തിന്റെ പദ്ധതി.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് അശ്വന്തിന്റെ വീട്. അമ്മയും അച്ഛനും സഹോദരനുമടങ്ങുന്ന കുടുംബത്തിൽ അശ്വന്ത് മൂത്ത സഹോദരനാണ്. അശ്വന്ത് തന്നെ കു​ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന തന്റെ നാട്ടിലേക്ക് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ, അതും കാറിൽ. നാട്ടുകാരോട് അധികം ഇടപെഴകാനുള്ള സാഹചര്യം ഉണ്ടാക്കാറില്ലെന്ന് അശ്വന്ത് വ്യക്തമാക്കി.