‘എനിക്ക് മൂന്ന് സപ്ലി ഉണ്ട്, വിവാഹ സമയത്ത് സപ്ലിയെ കുറിച്ചൊന്നും അവളുടെ വീട്ടുകാരോട് പറഞ്ഞിട്ടില്ല, പോയ വിഷയം എഴുതിയെടുക്കാത്തതിന് കാരണം ഇതാണ്’; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് രസകരമായ മറുപടിയുമായി അര്‍ജുന്‍ അശോകന്‍ | Arjun Ashokan


ചുരുങ്ങിയ എണ്ണം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍. കോമഡി രാജാവ് ഹരിശ്രീ അശോകന്റെ മകനാണെങ്കിലും ആ ലേബലിന്റെ സഹായമില്ലാതെയാണ് അര്‍ജുന്‍ മലയാള സിനിമയിലേക്ക് ലാന്റ് ചെയ്തത്.

അര്‍ജുന്‍ അശോകന്റെതായി മൂന്ന് ചിത്രങ്ങളാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയത്. സൂപ്പര്‍ഹിറ്റ് ഹൊറര്‍ കോമഡി ചിത്രം രോമാഞ്ചത്തിന് പിന്നാലെ എത്തിയ പ്രണയവിലാസം, തുറമുഖം എന്നീ ചിത്രങ്ങളും ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് മൂന്ന് ചിത്രങ്ങളും നേടിയിരിക്കുന്നത്.

2012 ല്‍ ഇറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അശോകന്‍ വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് 2014 ല്‍ മറ്റൊരു ചിത്രത്തിലും അര്‍ജുന്‍ അഭിനയിച്ചെങ്കിലും രണ്ട് ചിത്രങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അശോകന്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്.

പറവയ്ക്ക് ശേഷം വരത്തന്‍, ബി.ടെക്, ഉണ്ട, ജൂണ്‍, ട്രാന്‍സ്, ജാന്‍.എ.മന്‍, അജഗജാന്തരം, സൂപ്പര്‍ ശരണ്യ, കടുവ എന്നിങ്ങനെ വളരെയധികം പ്രേക്ഷക പ്രശംസ നേടിയ നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ അര്‍ജുന്‍ അശോകന് കഴിഞ്ഞു. താരപുത്രന്‍ എന്ന മേലങ്കി ഇല്ലാതെ തന്നെ മികച്ച നടനെന്ന പേരെടുക്കാന്‍ അര്‍ജുന്‍ അശോകന് സാധിച്ചു.

അര്‍ജുന്‍ അശോകന്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പറഞ്ഞ രസകരമായ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഒരു അഭിമുഖത്തിനിടെ വിദ്യാഭ്യാസ യോഗ്യത എന്താണ് എന്ന ചോദ്യത്തിന് മറുപടിയായാണ് അര്‍ജുന്‍ തമാശരൂപത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. ‘ബി.കോം വിത്ത് ത്രീ സപ്ലി’ ആണ് തന്റെ വിദ്യാഭ്യാസ യോഗ്യത എന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്.

‘ബി.കോം വിത്ത് ത്രീ സപ്ലി ആണ് എന്റെ വിദ്യാഭ്യാസ യോഗ്യത. ഇന്‍കംടാക്‌സ് ആണ് പോയ വിഷയം. അത് എഴുതി എടുക്കാന്‍ എനിക്ക് ഉദ്ദേശമില്ല. നമ്മുടെ നാട്ടില്‍ സിലബസ് ഇടയ്ക്കിടെ പുതുക്കും. അതുകൊണ്ട് പഠിച്ചെടുക്കാന്‍ ഭയങ്കര പ്രയാസമാണ്.’ -അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

‘എനിക്ക് സപ്ലി ഉണ്ട് എന്ന് വിവാഹ സമയത്ത് പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അതൊക്കെ അവരോട് എന്തിനാണ് പറയുന്നത്. ബി.കോം എന്ന് മാത്രമാണ് അവരോട് എന്റെ വിദ്യാഭ്യാസ യോഗ്യത പറഞ്ഞത്. പഠിച്ച് കഴിഞ്ഞ് ഞാന്‍ ജോലിക്ക് പോകില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എം.ബി.എ പഠിക്കാന്‍ പോയ പണം ഉപയോഗിച്ചാണ് അച്ഛനോട് പറഞ്ഞ് കാര്‍ വാഷ് തുടങ്ങിയത്.’ -അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടം പറവ ആണ്. അത് പോലെ തന്നെ ബി.ടെക്കും തുറമുഖവും ഇഷ്ടമാണ്. ജീവിതത്തില്‍ ഏറ്റവും പ്രചോദനം നല്‍കിയ മനുഷ്യര്‍ മമ്മൂട്ടി, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി എന്നിവരും പിന്നെ അച്ഛന്‍ ഹരിശ്രീ അശോകനുമാണ്. പറയാന്‍ ഒരു ലോഡ് കാര്യങ്ങള്‍ ഉണ്ടാകും. കാരണം ഓരോ ഭാഗത്തായി ഓരോരുത്തരാണ് പ്ര