”ഈ കാലമത്രയും നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു; ഇനി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനുണ്ട്”; മനസ് തുറന്ന് അപർണ്ണ തോമസ്| aparna thomas| jeeva joseph
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജീവയും അപർണ തോമസും. ടെലിവിഷൻ അവതാരകരായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയവരാണ് ഇരുവരും. ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു.
സോഷ്യൽ മീഡിയയിലും എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പുതിയ വീഡിയോകൾ ഒന്നും കാണാത്തതിന്റെ വിഷമത്തിലാണ് ആരാധകർ. ഇതിന് മറുപടി നൽകി എത്തിയിരിക്കുകയാണ് അപർണ. ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികരണം.
‘പ്രിയപ്പെട്ട ഇൻസ്റ്റ, യൂട്യൂബ് കുടുംബാഗങ്ങളെ, ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. ഈ കഴിഞ്ഞ കാലമത്രയും നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു, തുടർന്ന് അങ്ങോട്ടും അത് അങ്ങനെ തന്നെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. നിർഭാഗ്യവശാൽ അപർണ തോമസ് എന്ന ഞങ്ങളുടെ യൂട്യൂബ് ചാനൽ ഇനി ആക്ടീവ് ആയിരിക്കുന്നതല്ല. ഒരു പുതിയ വീഡിയോയും ഇനി ആ ചാനലിൽ അപ്ലോഡ് ചെയ്യില്ല’ എന്നാണ് അപർണ വ്യക്തമാക്കിയത്.
അടുത്തിടെയാണ് ജീവയും അപർണയും കശ്മീർ യാത്ര നടത്തിയത്. സുഹൃത്തുക്കളായ കുക്കുവിനും ദീപയ്ക്കും ഒപ്പമായിരുന്നു യാത്ര. കശ്മീർ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചെങ്കിലും വ്ലോഗിൽ കാണാതായതോടെയാണ് പ്രേക്ഷകർ സംശയവുമായി എത്തിയത്. കുക്കുവിന്റെ വ്ലോഗിലും ഇരുവരെയും കാണാതായതോടെ ചോദ്യങ്ങളായി. ഇതോടെയാണ് പ്രതികരണവുമായി താരങ്ങൾ തന്നെ രംഗത്തെത്തിയത്.
സൂര്യ മ്യൂസിക്കിൽ അവതാരകയായെത്തിയപ്പോഴാണ് അപർണയും ജീവയും സുഹൃത്തുക്കളായത്. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് മതി വിവാഹമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ വീട്ടുകാർ നടത്തുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. ക്യാബിൻ ക്രൂവായും അപർണ ജോലി ചെയ്തിരുന്നു. ആങ്കറിങ്ങും വ്‌ളോഗുമൊക്കെയായി സജീവമാണ് താരം.