”പിരിയുകയാണെങ്കിൽ പറഞ്ഞിട്ടേ പിരിയൂ, ഞാൻ ചിലപ്പോൾ വേറെ കല്യാണവും കഴിക്കും”; അപർണ്ണ തോമസ്| Aparna Thomas| Jeeva


മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജീവയും അപർണ തോമസും. ടെലിവിഷൻ അവതാരകരായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയവരാണ് ഇരുവരും. ഒരുമിച്ച് ജോലി ചെയ്യുമ്പോഴുള്ള സൗഹൃദം പ്രണയമായി മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരങ്ങൾ.

യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. അപർണ തോമസ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. തങ്ങളുടെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും ഒക്കെയാണ് ഇവർ പങ്കുവയ്ക്കാറുള്ളത്. ഇതിനു പുറമെ നിരവധി വെറൈറ്റി വീഡിയോകളും ഇവർ ഇടാറുണ്ട്.

ഇവരെ ഇഷ്ടപ്പെടുന്നവരെപ്പോലെത്തന്നെ വെറുക്കുന്നവരുമുണ്ട്. ഇരുവരും പിരിയാൻ പോവുകയാണെന്ന് പറഞ്ഞുള്ള വാർത്തകൾ പ്രചരിച്ചാണ് ആളുകൾ തങ്ങളോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതെന്നാണ് അപർണ്ണയും ജീവയും പറയുന്നത്. അതേസമയം തങ്ങൾ പിരിയുകയാണെങ്കിൽ പറഞ്ഞിട്ടേ പിരിയൂ എന്നാണ് അപർണ്ണ പറയുന്നത്. സോഷ്യൽ മീഡിയയിൽ മനോഹരമായി പോസ്റ്റിട്ട ശേഷം പിരിയുകയും വേറെ വിവാഹം കഴിക്കുകയും ചെയ്യുമെന്നും താരം വ്യക്തമാക്കി.

വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. ജീവയുടെ ജൻമദിനത്തിന് ചിത്രീകരിച്ച് അഭിമുഖം കേക്ക് മുറിച്ചാണ് ആരംഭിച്ചത്. ;;ദൈവം സഹായിച്ച് ഇതുവരെ വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. നമ്മൾ ഒരുപാട് ഡിവോഴ്സ് കേസുകൾ കാണുന്നതാണ്. വിവാഹം കഴിഞ്ഞ് ആറ് മാസം എട്ട് മാസം കാലയളവിൽ തന്നെ ആളുകൾ തമ്മിൽ പിരിയുന്നു.

ഈ അവസരത്തിൽ എട്ട് വർഷം ഒരു ചെറിയ സമയമല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നുണ്ട്. പതിനെട്ടും ഇരുപത്തെട്ടും മുപ്പത്തിയെട്ടും വർഷങ്ങൾ ഒരുമിച്ച് ജീവിക്കാനുള്ള ഭാ​ഗ്യം ഉണ്ടാകട്ടെ. ഇപ്പോൾ ഡിവോഴ്സ് ആകുന്നതിനേക്കാളും പാടാണ് ഒരുമിച്ച് ജീവിക്കുന്നത്. നമ്മളെ ഇഷ്ടമുള്ള കുറച്ച് ആളുകളുണ്ട്, വളരെ കുറച്ച്, അവർ നോക്കുമ്പോൾ അവർക്ക് നല്ലൊരു മാതൃകയായിരിക്കുക. ജീവിത്തെ സന്തോഷത്തോടെ നോക്കിക്കാണുന്ന, ജീവിതം ആസ്വദിക്കുന്ന പങ്കാളികൾ എന്ന രീതിയിൽ. അതാണ് ഞങ്ങൾ, ഞങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് കൊടുക്കാൻ ആ​ഗ്രഹിക്കുന്ന ഇമേജ്”- ജീവ വ്യക്തമാക്കി.

അതേസമയം ഇരുവരും പുറത്തേക്കിറങ്ങിയാൽ ചുറ്റിനും ആരാധകർ തടിച്ച് കൂടാറുണ്ടെന്നാണ് ഇവർ പറയുന്നത്. കൂടുതലും ജീവയ്ക്കാണ് ആരാധകർ. ജീവ ലുലു ഷോപ്പിങ് മാളിൽ പോകുന്നത് ലാക്മെ ഫാഷൻ ഫെയറിൽ പങ്കെടുക്കാൻ പോകുന്നത് പോലെയാണെന്നാണ് അപർണ്ണ പറയുന്നത്. മാത്രമല്ല, മണിക്കൂറുകളോളം ലുലുവിലെ കോഫി ഷോപ്പിൽ ഇരുന്ന് പെൺകുട്ടികളെ വായ്നോക്കലാണ് ജീവയുടെ പരിപാടിയെന്നും അപർണ്ണ കളിയാക്കുന്നു.