‘പൂവന്റെ സംവിധായകനെ അന്ന് ഞാന്‍ ഇടിച്ച് പഞ്ഞിക്കിട്ടതാണ്, എനിക്ക് ഇഷ്ടം പോലെ ഇടി കിട്ടാറുണ്ട്’; പുതിയ ചിത്രം പൂവന്റെ വിശേഷങ്ങളുമായി ആന്റണി പെപ്പെ | Antony Varghese | Poovan | Vineeth Vasudevan


അങ്കമാലി ഡയറീസ് എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആന്റണി വര്‍ഗീസ് അഥവാ മലയാളികളുടെ സ്വന്തം പെപ്പെ. പിന്നീട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെയും ജല്ലിക്കെട്ട്, സൂപ്പര്‍ ശരണ്യ എന്നിങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളും പെപ്പെയുടേതായി പുറത്തിറങ്ങിയിരുന്നു.

പൂവന്‍ എന്ന ചിത്രമാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സൂപ്പര്‍ ശരണ്യയിലെ അജിത്ത് മേനോനായി തിളങ്ങിയ വിനീത് വാസുദേവനാണ് പൂവന്‍ സംവിധാനം ചെയ്തത്. സൂപ്പര്‍ ശരണ്യയുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പൂവന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

പൂവന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പെപ്പെ ഇപ്പോള്‍. ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിന് പെപ്പെ നല്‍കിയ രസകരമായ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നത്. പെപ്പെയുടെ പല മറുപടികളും പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.


Latest News: ‘കൊന്നാലും ഈ വസ്ത്രം ഇടില്ല എന്ന് ഞാന്‍ തുറന്ന് പറഞ്ഞു, പക്ഷേ…’; ബിഗ് ബോസ് താരം ഡോ. റോബിനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഹണി റോസ്


ആരാണ് പൂവനിലെ നായകന്‍ എന്ന അവതാരകയുടെ ആദ്യ ചോദ്യത്തിന് കോഴിയാണ് നായകന്‍ എന്നായിരുന്നു ആന്റണിയുടെ മറുപടി. ഇപ്പോള്‍ ആക്ഷന്‍ വിട്ട് റൊമാന്റിക് ട്രാക്കിലൂടെയാണോ പോകുന്നത് എന്ന ചോദ്യത്തിനും മറുപടി ഉടനെത്തി. ഇപ്പോള്‍ താന്‍ ചെയ്യുന്നത് ആര്‍.ഡി.എക്‌സ് എന്ന ആക്ഷന്‍ ചിത്രമാണ് എന്നാണ് പെപ്പെ പറഞ്ഞത്.

യഥാര്‍ത്ഥ ജീവിതത്തില്‍ പെപ്പെ കോഴിയാണോ എന്ന ചോദ്യത്തിന് എന്താണ് തോന്നുന്നത് എന്ന് പെപ്പെ അവതാരകയോട് തിരിച്ച് ചോദിച്ചു. ‘അല്ല, പക്ഷേ ചെറുതായിട്ട് എവിടെയൊക്കെയോ ഒരു കോഴിത്തരം മണക്കുന്നുണ്ട്.’ എന്ന അവതാരകയുടെ മറുപടി പെപ്പെയെ പൊട്ടിച്ചിരിപ്പിച്ചു. വേറെയും നിരവധി വിശേഷങ്ങള്‍ താരം പങ്കുവച്ചു.


Also Read: ‘മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ കഥ 1993 ല്‍ ഇറങ്ങിയ ഈ മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചത്, സംവിധായകന്‍ ചെയ്തത് പച്ചയ്ക്ക് പറ്റിക്കുന്ന പരിപാടി’; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പ്


‘സൂപ്പര്‍ ശരണ്യയിലെ അജിത്ത് മേനോനാണ് ഇതിന്റെ ഡയറക്ടര്‍. അന്ന് ഞാനവനെ ഇടിച്ച് പഞ്ഞിക്കിട്ടിരുന്നു.’ -പൂവന്റെ സംവിധായകനെ കുറിച്ച് സൂപ്പര്‍ ശരണ്യയിലെ രംഗങ്ങള്‍ കൂടെ ഓര്‍ത്ത് കൊണ്ട് പെപ്പെ പറഞ്ഞു. ആക്ഷന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഇഷ്ടം പോലെ ഇടി കിട്ടാറുണ്ടെന്നും പെപ്പെ കൂട്ടിച്ചേര്‍ത്തു.

‘ഇടി എനിക്ക് ഇഷ്ടം പോലെ കിട്ടാറുണ്ട്. ശരിക്കും ഇടി കിട്ടാറുണ്ട്. ജെല്ലിക്കെട്ടിലാണ് എനിക്ക് നല്ല പണി കിട്ടിയത്. ചുണ്ട് രണ്ട് സൈഡും കീറിപ്പോയി.’

‘എങ്ങനെയാണ് ഓരോ സീനിലും ചെയ്യേണ്ടത് എ്‌ന് വിനീത് കൃത്യമായി പറഞ്ഞ് തരും. ഷൂട്ടിങ്ങിന് രണ്ട് മൂന്ന് ദിവസം മുമ്പ് ഗ്രൂമിങ് സെഷനുണ്ടായിരുന്നു. എല്ലാവരുമായും നല്ല കമ്പനിയുണ്ടെങ്കിലും ചെറിയ ടെന്‍ഷനുണ്ടായിരുന്നു. ആദ്യത്തെ ദിവസത്തെ ഗ്രൂമിങ് കഴിഞ്ഞ് എല്ലാരുമായും കമ്പനിയായപ്പോള്‍ ഓ.കെയായി.’ -പൂവനെ കുറിച്ച് പെപ്പെ പറഞ്ഞു.

ജനുവരി 20 നാണ് പൂവന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

English Summary: Antony Varghese Pepe talks about his latest movie Poovan in an interview.