‘ഇപ്പോഴും പ്രണയത്തിലാണ് അനശ്വര രാജന്‍; ആദ്യ കാമുകനുമായി ബ്രേക്ക് അപ് ആയ കഥ ഓര്‍ത്ത് മമിത ബൈജു | Mamitha Baiju | Anaswara Rajan


ങ്ങളുടെ പ്രണയ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പ്രണയവിലാസം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും ആദ്യമായി ഒരാളോട് ഇഷ്ടം തുറന്നു പറഞ്ഞത് അംഗനവാടിയില്‍ പഠിക്കുന്ന സമയത്താണെന്നുമാണ് ഐശ്വര്യ പറഞ്ഞത്. ”ഇഷ്ടമാണെന്ന് ആദ്യമായി ഒരാളോട് പറഞ്ഞത് അംഗനവാടിയില്‍ പഠിക്കുമ്പോഴാണ്. എന്റെ കൂടെ പഠിക്കുന്ന പയ്യനായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞിട്ടുണ്ട് എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടമാണ്. വലുതാകുമ്പോള്‍ കല്ല്യാണം കഴിക്കും എന്നൊക്കെ. അതും പറഞ്ഞ് ഇപ്പോഴും കളിയാക്കാറുണ്ട്.” അനശ്വര പറഞ്ഞു.

പ്രണയിക്കുന്നവരോട് തനിക്ക് പറയാനുള്ളത് ‘ഹെല്‍ത്തി ലവ് എന്താണെന്ന് തിരിച്ചറിഞ്ഞിട്ട് മുന്നോട്ടുപോകുക.’ എന്നാണ്. പ്രണയിക്കുന്നവര്‍ ഓരോ വ്യക്തിക്കും അവരുടേതായ സ്‌പെയ്‌സ് കൊടുക്കണമെന്നും അനശ്വര അഭിപ്രായപ്പെട്ടു.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ പ്രണയബന്ധത്തിന്റെ കഥയാണ് മമിത പങ്കുവെച്ചത്. ” എന്റെ ബെസ്റ്റ് ഫ്രണ്ടുണ്ടായിരുന്നു, അവന് ഇഷ്ടമാണെന്ന് പറഞ്ഞു. അതിനിപ്പോള്‍ എന്താ എന്ന അവസ്ഥയിലായിരുന്നു ഞാന്‍. ബെസ്റ്റ് ഫ്രണ്ടാണല്ലോ, ഇപ്പോഴുള്ളതുപോലെ തന്നെയാണ് മുന്നോട്ടുപോകുകയെന്നൊക്കെയായിരുന്നു ഞാന്‍ ചിന്തിച്ചത്.

ഞാനങ്ങനെ സംസാരിക്കാനൊന്നും അധികം അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. ഒരുദിവസം അവന്‍ എന്റടുത്ത് വന്നിട്ട് പറഞ്ഞു, നമ്മള്‍ തമ്മില്‍ ഭയങ്കര ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യുന്നുണ്ടല്ലോയെന്ന്. കുറച്ചുകൂടെ അടുത്ത് നിന്നിട്ട് ഇപ്പോഴോ എന്ന് ചോദിച്ച ആളാണ് ഞാന്‍. അതുകഴിഞ്ഞ് അവന്‍ മടുത്തിട്ടാണെന്ന് തോന്നുന്നു എന്നെ വേണ്ടെന്നുവെച്ചിട്ട് പോയി.” മമിത പറയുന്നു.

സൂപ്പര്‍ശരണ്യ ടീം ഒന്നിക്കുന്ന കോമഡി റൊമാന്റിക് എന്റര്‍ടൈയനറാണ് പ്രണയവിലാസം. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് തിയേറ്ററുകളിലെത്തും. നിഖില്‍ മുരളിയാണ് ചിത്രം സവിധാനം ചെയ്യുന്നത്.