”തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി, ഗുഡ് ടച്ചും ബാഡ് ടച്ചും മാത്രമേ അമ്മ പറഞ്ഞ് തന്നിരുന്നുള്ളു, ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോപോലെയാണ്”; ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജൻ| anaswara rajan| abusive experience
മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം വളരെപ്പെട്ടെന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറി. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അനശ്വര തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്.
അതോടൊപ്പം തന്നെ തുടക്കം മുതലേ നിരന്തരം സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും പാത്രമാകാറുള്ള നടിയാണ് അനശ്വര. താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കെതിരെയാണ് എപ്പോഴും വിമർശനങ്ങൾ. എന്നാൽ തനിക്ക് കംഫർട്ടബിൾ ആയ വസ്ത്രമാണ് ധരിക്കുന്നത്, അതിന് മറ്റുള്ളവരുടെ വാക്കുകൾക്ക് വില നൽകാറില്ല എന്നും താരം നേരത്തെ വ്യക്തമാക്കിയതാണ്.
തനിക്ക് കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന വളരെ മോശപ്പെട്ട ഒരു അനുഭവത്തെക്കുറിച്ച് അനശ്വര ഫേസ്ബുക്കിൽ എഴുതിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജൻ പറയുന്നത്. താൻ ബസിൽ ഇരിക്കുമ്പോൾ പിന്നിലെ സീറ്റിലിരുന്ന് ഒരാൾ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്.
അടുത്തിരിക്കുന്ന ചേച്ചിയോട് ഇതേക്കുറിച്ച് പറഞ്ഞെങ്കിലും അവർ എഴുന്നേറ്റപ്പോഴേക്കും അയാൾ എഴുന്നേറ്റ് പോയിരുന്നു. തനിക്ക് ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെക്കുറിച്ചും അമ്മ പറഞ്ഞ് തന്നിരുന്നെങ്കിലും ഇത്തരത്തിൽ ഒരാൾ പെരുമാറുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താരം വ്യക്തമാക്കി.
ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണെന്നാണ് അനശ്വര പറയുന്നത്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും അനശ്വര ചോദിക്കുന്നു.
അനശ്വര രാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. വലുതായ ശേഷം അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാൻ കഴിയും. അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവും ഉണ്ട്.