‘ഷാരൂഖ് ചിത്രം ജവാൻ വേണോ, സ്വന്തം ചിത്രം പുഷ്പ വേണോ’? ആശയക്കുഴപ്പത്തിനൊടുവിൽ നിലപാട് വ്യക്തമാക്കി അല്ലു അർജുൻ| Allu Arjun | Sharuk Khan| Jawan
പഠാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഷാരൂഖിന്റെ അടുത്ത ചിത്രമായ ‘ജവാനു’മായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിൻമാറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അല്ലു അർജുൻ ജവാനിൽ അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്ത തെന്നിന്ത്യൻ ചലച്ചിത്രാരാധകർ ഏറെ സന്തോഷത്തോടെയായിരുന്നു വരവേറ്റത്.
ചിത്രത്തിൽ അല്ലു അർജുൻ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ചെറുതാണെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്. മാത്രമല്ല, ഇത് അല്ലു അർജുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടി ആകേണ്ടതായിരുന്നു. അതിനിടെയാണ് ജവാനിൽ നിന്നും താരം പിൻമാറിയത്.
പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തോട് അനുബന്ധിച്ച് അല്ലു അർജുൻ തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂളിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കേണ്ടതിനാൽ അല്ലു അർജുൻ മറ്റു ചിത്രങ്ങൾ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂൾ അല്ലു ഏറെ പ്രതീക്ഷ അർപ്പിക്കുന്ന പ്രൊജക്ടാണ്. ഇതിൻറെ ഒന്നാം ഭാഗം ഒരു പാൻ ഇന്ത്യ ഹിറ്റായിരുന്നു. 2021 ൽ ഇറങ്ങിയ ചിത്രത്തിൻറെ രണ്ടാം ഭാഗം ഈ വർഷം ഉണ്ടാകും. ഇതിൻറെ ഷൂട്ടിംഗ് ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞു.
അതിനാൽ തന്നെ പുഷ്പ 2 വിലാണ് തൻറെ പൂർണ്ണമായ ശ്രദ്ധയെന്നും അതിനിടയിൽ വേറെ ചിത്രം ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്നുമാണ് അല്ലു അറിയിക്കുന്നത്. മൈത്രി മൂവീസ് നിർമ്മിക്കുന്ന പുഷ്പ 2വിൽ ഫഹദ് ഫാസിൽ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. നേരത്തെ പുഷ്പയുടെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയിൽ വൻ ഹിറ്റായിരുന്നു. ജൂൺ 2 2023നാണ് ജവാൻ റിലീസ് ചെയ്യുന്നത്. പുഷ്പ 2 മിക്കവാറും ഈ വർഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും. അതിനാൽ പുഷ്പ 2വിന് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ അല്ലു താൽപ്പര്യപ്പെടുന്നില്ല എന്നാണ് റിപ്പോർട്ട്.
അതേസമയം ഗൗരി ഖാൻ നിർമ്മിക്കുന്ന ജവാനിൽ നയൻതാരയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തും. കൂടാതെ ദീപിക പദുക്കോൺ, വിജയ് എന്നിവർ ജവാനിൽ അതിഥി വേഷത്തിലെത്തും. പ്രിയമണി, സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു, മൺസൂർ അലി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയൻതാര അന്വേഷണ ഉദ്യോഗസ്ഥയായും ഷാരൂഖ് ഖാൻ ഇരട്ടവേഷത്തിലുമാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.