“എട്ടുനിലയിൽ കുഴിബോംബായി പൊട്ടിയ സിനിമ, ആരും കാണാത്ത സിനിമ, തിയേറ്ററിൽ ഓടാത്ത സിനിമ”; കടുത്ത വിമർശനവുമായി അശ്വന്ത് കോക്ക്|Aswanth kok|Akhil Maraar|Yutube Vedio


അശ്വന്ത് കോക്ക് എന്ന യുട്യൂബറെ കുറിച്ച് സോഷ്യൽമീഡിയ പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. പൊതുവെ സിനിമകളെയും അഭിനേതാക്കളെയും വിമർശിക്കാറുള്ള ഇയാളുടെ ശൈലി തന്നെയാണ് ചർച്ചക്ക് കാരണം. ഇപ്പോൾ അശ്വന്ത് കോക്കും സംവിധായകൻ അഖിൽ മാരാരും തമ്മിലുള്ള തർക്കമാണ് വൈറലാവുന്നത്.

ക്രിസ്റ്റഫർ സിനിമയുടെ റിവ്യുവിൽ നടി രമ്യയുടെ കഥാപാത്രത്തെക്കുറിച്ച് അശ്വന്ത് കോക്ക് നടത്തിയ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം അഖിൽ മാരാർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെ അഖിലിന് മറുപടി വീഡിയോയുമായി രം​ഗത്തെത്തിയിരിക്കുകയാണ് അശ്വന്ത്. തന്റെ യൂട്യൂബ് ചാനലിലാണ് താരം 14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എട്ടുനിലയിൽ കുഴിബോംബായി പൊട്ടിയ സിനിമ, ആരും കാണാത്ത സിനിമ, തിയേറ്ററിൽ ഓടാത്ത സിനിമ എന്നെല്ലാം അഖിലിന്റെ സിനിമയെ പറഞ്ഞ കോക്ക് അഖിലിനെ കഴിവില്ലാത്ത സംവിധായകൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്. പാട്രിയാർക്കിയൽ സമൂഹത്തിന്റെ എല്ലാ അൺകോൺഷ്യസും പേറുന്നയാളാണ് താനെന്ന് അഖിൽ മാരാർ എപ്പോഴും തെളിയിക്കുന്നു എന്നാണ് അശ്വന്ത് പറയുന്നത്.

കുറച്ച് പെൺകുട്ടികൾ സി​ഗരറ്റ് വലിക്കുന്ന ഫോട്ടോ പങ്കുവെച്ച് പെൺകുട്ടികൾ സി​ഗരറ്റ് വലിക്കുന്നു എന്ന് പോസ്റ്റ് ചെയ്തിരുന്നു അഖിൽ മാരാർ. അപ്പോൾ സി​ഗരറ്റ് വലിക്കുന്നതല്ല, പെൺകുട്ടികൾ വലിക്കുന്നതാണ് ഇയാളുടെ പ്രശ്നം, ഇങ്ങനെ പല കാരണങ്ങൾ നിരത്തി അഖിൽ ഒരു പാർട്രിയാർക്കിയൽ ബോധം പേറുന്ന മെയിൽ ഷോവനിസ്റ്റ് ആണെന്ന് സ്ഥാപിക്കുകയാണ് അശ്വന്ത് കോക്ക്. അഖിലിനെ ടിപ്പിക്കൽ സദാചാര അമ്മാവനെന്നും വിളിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന സിനിമ നിരൂപണങ്ങളും അഭിപ്രായങ്ങളും സിനിമയെയും സിനിമ വ്യവസായത്തെയും നശിപ്പിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടു അടുത്തിടെ സിനിമ ലോകത്തെ പ്രമുഖരും വിവിധ സഘടനകളും രംഗത്ത് എത്തിയിരുന്നു. ഇതിനെ കുറിച്ച് പലവിധത്തിലുള്ള നിരവധി അഭിപ്രായങ്ങളാണ് സിനിമ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഉള്ളത്, നിരൂപണങ്ങൾക്കപ്പുറം ചിലർ വ്യക്തി ഹത്യയിലേക്കും പരിഹാസങ്ങളിലേക്കും കടക്കുന്നത് മോശമാണെന്നും ആരോപങ്ങൾ ഉണ്ട്.