“ഞാൻ ആരോടും അടിയുണ്ടാക്കാറില്ല, എന്നാൽ ഇയാളോട് സെറ്റിൽ വെച്ച് അടിയുണ്ടാക്കിയിട്ടുണ്ട്, ഉച്ചത്തിൽ സംസാരിച്ചിട്ടുണ്ട്.. എനിക്കതിനുള്ള ഫ്രീഡമുണ്ട്, സ്നേഹമാണ്”; ഐശ്വര്യ ലക്ഷ്മി|Aiswarya Lakshmi| Shine Tom Chakko|


മലയാളസിനിമയിലെന്നല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്നെ തിരക്കുള്ള നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. ഒന്നിനോടൊന്നു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നത് താരത്തിന്റെ സിനിമാ സെലക്ഷന്റെ ​ഗുണമേൻമയാണെന്ന് വേണം പറയാൻ. എംബിബിഎസ് ബിരുദദാരിയായ ഐശ്വര്യയ്ക്ക് രണ്ട് പ്രഫഷനും ഒന്നിച്ച് കൊണ്ട് പോകാനാണ് താൽപര്യമെന്നും സ്കോളർഷിപ്പോടുകൂടി വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നുണ്ട് എന്നെല്ലാം നേരത്തെ നൽകിയ അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിട്ടുണ്ട്.

2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ കഥാപാത്രത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിലും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ അപർണ്ണ എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയർ ബ്രേക്ക് തന്നെയായിരുന്നു. തമിഴ് ചിത്രം പൊന്നിയിൽ സെൽവനിൽ ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ഐശ്വര്യയ്ക്ക് ലഭിച്ചത്.

ഇപ്പോൾ സിനിമാലോകത്തെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ. കൂടെ അഭിനയിക്കുന്ന നടൻമാരിൽ തനിക്കേറ്റവും ഇഷ്ടമുള്ള ആളുകളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ എന്നാണ് ഐശ്വര്യ പറയുന്നത്. സെറ്റിൽ ആരോടും വഴക്കിടാത്ത പ്രകൃതമാണ് താരത്തിന്റേത്. കുറച്ച് ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സെറ്റിൽ എല്ലാവരോടും ചിരിച്ച് സംസാരിച്ച് നന്നായി പോകുന്നതാണ് പതിവ്. ചിലരോട് അതുകഴിഞ്ഞും സൗഹൃദം സൂക്ഷിക്കും ചിലരോട് ഉണ്ടാവില്ല.

എന്നാൽ ഷൈൻ ടോം ചാക്കോ എല്ലാവരിൽ നിന്നും വ്യത്യസ്തനായ വ്യക്തിയാണ്. ഞാൻ വഴക്കിടാറുണ്ട്, ഉച്ചത്തിൽ സംസാരിക്കാറുണ്ട്, എന്നാൽ അതെല്ലാം കഴിഞ്ഞ് അടുത്ത നിമിഷം വളരെ സ്നേഹത്തിൽ അടുത്ത സീനിൽ അഭിനയിക്കാറുമുണ്ട്. ഞങ്ങൾ തമ്മിൽ അതിനുള്ള ഫ്രീഡമുണ്ട്- ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

വളരെ നല്ല നടനായ ഷൈന്റെ കൂടെ താരത്തിന് വീണ്ടും വീണ്ടും അഭിനയിക്കണമെന്ന് തോന്നാറുണ്ടെന്ന് താരം പറയുന്നു. സാധാരണ നടൻമാർക്കുള്ള നിർബന്ധങ്ങളൊന്നുമില്ലാത്തയാളാണ് ഷൈൻ. ജൂനിയർ ആർട്ടിസ്റ്റുകൾക്കൊക്കെ വസ്ത്രം മാറാൻ സ്ഥലം തികയാതെ വരുമ്പോൾ ഷൈൻ ഇരിക്കുന്ന സ്ഥലം സ്വയം മാറിക്കൊടുക്കുകയും തന്റെ ബാത്ത്റൂം ഉപയോ​ഗിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയുമെല്ലാം ചെയ്യും.