”പറയുന്നത് കേട്ടാൽ തോന്നും ആളുകൾ എന്റെ വീടിന്റെ മുന്നിൽ വന്ന് ക്യൂ നിക്കാണെന്ന്”; കാലങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി അഹാന കൃഷ്ണ| Ahaana Krishna| Adi


രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിയിലേക്ക് നടി അഹാന കൃഷ്ണയെ ആണ് ആദ്യം കാസ്റ്റ് ചെയ്തതിരുന്നത്. ഇത് താരം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാൽ ഇതേ ചുറ്റിപ്പറ്റി വേറെയും ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ആദ്യത്തെ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ വേറെയും അവസരങ്ങൾ വന്ന് അഹാന നിക്ഷേധിച്ചു എന്ന തരത്തിലായിരുന്നു വാർത്തകൾ. എന്നാൽ അങ്ങനെയൊന്നും ഇല്ല, അന്നയും റസൂലിലേക്കും വിളിച്ചിരുന്നു. എന്തോ ഭാ​ഗ്യത്തിന് അവരുടെ അടുത്ത പടത്തിൽ അവസരം ലഭിച്ചു, അത്രേയുള്ളു എന്നാണ് അഹാന പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”അന്നയും റസൂലിലും എന്നെ കാസ്റ്റ് ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല, ഇങ്ങനെ എന്തോ വിളിച്ചു എന്ന് എന്റെ അച്ഛനും അമ്മയും പറഞ്ഞു. എങ്ങനെ വിളിച്ചു എന്നറിയില്ല, നമുക്കും അവർക്കും തമ്മിൽ വ്യക്തിപരമായ ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. ചിലപ്പോൾ എന്നെ വിളിച്ച് ലുക്ക് ടെസ്റ്റിന് കൊണ്ടു പോയെങ്കിൽ അവർക്ക് ഇഷ്ടമാവണം എന്നില്ല. എനിക്കന്ന് പതിനഞ്ച് വയസാണ് പ്രായം. ആൻഡ്രിയ ചെയ്ത റോളിന് ഞാൻ സ്യൂട്ടബിൾ ആകുമെന്ന് തോന്നുന്നില്ല.

ആ സിനിമയുടെ ഓഫർ അങ്ങനെ വന്നിട്ടുണ്ട്. പക്ഷേ സിനിമകളുടെ ഓഫറുകളെല്ലാം ഇല്ലാക്കഥകളാണ്. അത് പറയുന്നത് കേട്ടാൽ തോന്നും, എല്ലാവരും എന്റെ വീടിന്റെ വെളിയിൽ വന്ന് നിന്ന് ക്യൂ നിന്ന് ഞാൻ പറ്റില്ല, പറ്റില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയാണെന്ന്. അങ്ങനെയൊന്നും അല്ലാട്ടോ, ഈയൊരു സംഭവം എങ്ങനെയോ കറങ്ങി തിരിഞ്ഞ് വന്നു. എന്തോ ഒരു ഭാ​ഗ്യത്തിന് അവർ സ്റ്റീവ് ലോപ്പസ് ചെയ്തപ്പോൾ എന്നെ വീണ്ടും വിളിച്ചു. അത്രേയുള്ള, അല്ലാതെ വലിയ അവസരങ്ങൾ വന്ന് നോ പറയുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല”- അഹാന വ്യക്തമാക്കി.

അഹനാ കൃഷ്ണകുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് അടി. നാല് വർഷത്തിന് ശേഷം താരം വീണ്ടും ബി​ഗ് സ്ക്രീനിന് മുന്നിൽ എത്തുന്ന ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോ ആണ് നായകൻ. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിക്ക് തിരക്കഥ എഴുതുന്നത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമിക്കുന്ന ചിത്രം ഏപ്രിൽ 14ന് വിഷു റിലീസ് ആയി തിയേറ്ററുകളിലെത്തും.