”ഡേറ്റ് ചെയ്യാൻ റൂമെടുത്തു, ഏഴ് മണിക്കൂർ ആ പെണ്ണിനെ തൊടാൻ പോലും ഞാൻ സമ്മതിച്ചില്ല”; അനുഭവം തുറന്ന് പറഞ്ഞ് നടി ശ്വേത മേനോൻ| swetha menon| funny experience


സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശ്വേത മേനോൻ പള്ളിമണി എന്ന സിനിമയിലൂടെ വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. പുതിയ സിനിമ റിലീസ് ആയതോടെ താരം അഭിമുഖങ്ങൾ നൽകിയും സോഷ്യൽ മീഡിയ പോസ്റ്റ് വഴിയുമെല്ലാം സജീവമാവുകയാണ്. തന്റെ അഭിനയജീവിതത്തിൽ സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച് ശ്വേത പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോയപ്പോൾ ഒരാളുടെ മുറിയിലേക്ക് ഒരു പെൺകുട്ടി പോകുന്നത് കണ്ടുവെന്നും തുടർന്ന് താൻ ഇടയ്ക്കിടെ അവരുടെ റൂമിന്റെ വാതിലിൽ തട്ടി ഓടിയിട്ടുണ്ടെന്നുമാണ് ശ്വേത പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വളരെ രസകരമായ ഈ സംഭവം തുറന്ന് പറഞ്ഞത്.

തുടർച്ചയായി ഏഴ് മണിക്കൂറോളമാണ് ശ്വേത അവരുടെ റൂമിന് പുറത്ത് തട്ടിയിട്ട് ഓടിക്കളഞ്ഞത്. ഒടുവിൽ സഹികെട്ട് ആ കുട്ടിക്ക് അവരുടെ റൂമിൽ നിന്നും തിരിച്ച് പോകേണ്ടി വന്നെന്നും ശ്വേത പറഞ്ഞു. മാത്രമല്ല, ഇതിനെ കുരുത്തക്കേട് എന്ന് സ്വയം പേരിട്ട് വിളിച്ച ശ്വേത, ഇതുപോലെയുള്ള പരിപാടികൾ താൻ ഇപ്പോഴും ചെയ്യാറുണ്ട്. അമ്മയായെന്ന് കരുതി തന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്നാണ് ശ്വേത പറയുന്നത്.

”സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ ഒരുപാട് കുരുത്തക്കേടുകൾ ചെയ്തിട്ടുണ്ട്. ഒരിക്കൽ സുനിൽ ഷെട്ടിയുടെ കൂടെ ഒരു ഹിന്ദി പടം ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ അമേരിക്കയിലായിരുന്നു. ഒരാളുടെ റൂമിലേക്ക് ഒരു പെണ്ണ് പോകുന്നത് ഞാൻ കണ്ടു. ആൾ ആരാണെന്ന് ഞാൻ പറയില്ല. ആ റൂമിന്റെ ഡോറിൽ കൊട്ടിയിട്ട് ഞാൻ ഓടുമായിരുന്നു. അടുത്ത ദിവസം എനിക്ക് ഷൂട്ടിങ് ഇല്ലാത്തതിനാൽ അവരുടെ ഡോറിന് കൊട്ടും ഞാൻ ഓടും. അങ്ങനെ ഏഴ് മണിക്കൂർ ഞാൻ അവരെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല”- ശ്വേത പറയുന്നു.

1991ൽ മമ്മൂട്ടി നായകനായ ‘അനശ്വരം’ എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേതയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം ശ്വേതയ്ക്ക് ആയിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്. ഇഷ്ക് ആണ് ശ്വേതയുടെ ആദ്യ ബോളിവുഡ് ചിത്രം. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011ലായിരുന്നു ശ്വേതയുടെ വിവാഹം. 2011-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ശ്വേതയ്ക്ക് ആയിരുന്നു.