”ആ സിനിമ ഇറങ്ങിയപ്പോൾ ജീവിതം നശിച്ചുപോയി എന്നാണ് കരുതിയത്”; അന്ന് ഇതിന്റെ അർത്ഥമറി‍ഞ്ഞില്ല, എന്തിന് വേണ്ടി ചെയ്യുന്നുവെന്നുപോലുമറിഞ്ഞില്ല; മനസ് തുറന്ന് ഷക്കീല|Shakkeela |Kinnara Thumbikal | Malayalam B Grade Film


തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ ഒരു കാലത്ത് ​ഗ്ലാമറസ് വേഷങ്ങൾ മാത്രം ചെയ്തിരുന്ന നടിയായിരുന്നു ഷക്കീല. ബിഗ്രേഡ് ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു. തമിഴ് ചിത്രങ്ങലിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു.

90 കളിൽ മോളിവുഡ് ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് ഷക്കീല ചിത്രങ്ങൾ വാരിയത്. കഷ്ടപ്പാടിലൂടെ കടന്നുപോയ പല നിർമ്മാതാക്കൾക്കും രക്ഷയായത് ഷക്കീല ചിത്രങ്ങളായിരുന്നു. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടെ നടി അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ 80കളിലെ പുരുഷൻമാർ മുതൽ 20കളിൽ ജനിച്ച പുരുഷൻമാർക്കിടയിൽ‌ വരെ ഷക്കീല സുപരിചിതയാണ്.

താൻ തമിഴ്നാട്ടിലാണ് ജനിച്ചതെങ്കിലും ഇവിടെ കേരളത്തിലാണ് കൂടുതൽ ആരാധകരുള്ളതെന്നാണ് ഷക്കീല പറയുന്നത്. തനിക്ക് പേരും പ്രശസ്തിയും ലഭിച്ചത് ഇവിടെ നിന്നായതുകൊണ്ടായതുകൊണ്ട് ആ നന്ദി എപ്പോഴുമുണ്ടാകുമെന്നും താരം പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സ്വന്തം സിനിമകൾ കാണാൻ ഇഷ്ടമില്ലാത്തയാളാണ് ഷക്കീല, അതിന്റെ കാരണവും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്, കണ്ടന്റ് ഇല്ലാത്ത സിനിമകളായതുകൊണ്ടാണ് ഇഷ്ടമില്ലാത്തത്. മാത്രമല്ല, താൻ അഭിനയിച്ച സിനിമയുടെ ബാക്ക്​ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ തന്നെ അസ്വസ്ഥത അനുഭവപ്പെടാറുണ്ട് താരത്തിന്. മൈക്കിൾ ജാക്സൻ ചിത്രങ്ങളിലെ മ്യൂസിക് വരെ ഉപയോ​ഗിക്കാറുണ്ട്, അതെങ്ങനെ ഇതിൽ സെറ്റാകും- ഷക്കീല പറയുന്നു.

കിന്നാരത്തുമ്പികൾ റിലീസായപ്പോൾ ജീവിതം നശിച്ചു എന്നായിരുന്നു ഷക്കീല കരുതിയത്. പക്ഷേ തന്റെ ചിത്രത്തിന് ഇവിടെ ധാരാളം ആരാധകർ ഉണ്ടായി എന്ന യാഥാർത്ഥ്യം ഓർക്കാനാണ് ഇപ്പോൾ താരത്തിനിഷ്ടം. ഇതുവരെ അഭിനയിച്ച സിനിമകളിൽ ഇഷ്ടപ്പെട്ടത് ഏത് കഥാപാത്രമായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തോട്, തനിക്ക് എ ഫിലിം ഇഷ്ടമല്ല എന്നാണ് ഷക്കീല പറഞ്ഞത്. മാത്രമല്ല, ഇത്രയും കാലത്തെ അഭിനയജീവിതത്തിനിടെ ഒരിക്കലും മനസിനിഷ്ടപ്പെട്ട കഥാപാത്രം ചെയ്യാൻ അവസരം ലഭിക്കാത്ത നടികൂടിയാണ് ഷക്കീല എന്ന് നമ്മൾ അറിഞ്ഞിരിക്കണം.

സീരിയസ് ആയ, വൈകാരികമായി ഇടപെടുന്ന, അൽപം കരയുകയൊക്കെ ചെയ്യുന്ന ഒരു വേഷം ചെയ്യാൻ വേണ്ടിയാണ് ഷക്കീല കാത്തിരിക്കുന്നത്. തനിക്കിഷ്ടപ്പെട്ട തരത്തിലുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യുമെന്നും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും താരം പറഞ്ഞു.