‘ഇതൊക്കെ കടമൊക്കെ എടുത്ത് ചെയ്യുന്നതാ, സത്യം… ഉപദ്രവിക്കരുത് ‘: സമൂഹമാധ്യമങ്ങളിലൂടെ അപേക്ഷയുമായി നിത്യാ ദാസ് | Nithya Das | Pallimani


ളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം നിത്യാ ദാസ് ചലച്ചിത്രലോകത്തേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് പള്ളിമണി. നിത്യാ ദാസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ശ്വേതാമേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ തിരുവനന്തപുരത്ത് ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയ നിലയില്‍ കണ്ടത്തിയത് വലിയ വിവാദമായ സ്ഥിതിയാണ്.

സംഭവത്തില്‍ നടി ശ്വേത മേനോന്‍ തന്നോടുള്ള എതിര്‍പ്പ് സിനിമയോട് കാണിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ നടി നിത്യ ദാസും പ്രതികരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ കീറിയ പോസ്റ്ററിന്റെ ചിത്രവും പങ്കുവെച്ചാണ് താരത്തിന്റെ പ്രതികരണം.

നോവലിസ്റ്റും തിരക്കഥാകത്തുമായ കെ.വി.അനില്‍ രചന നിര്‍വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്‍.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി അരുണ്‍ മേനോന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിത്യദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച്ച, കൈല്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല, വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതൊക്കെ കടകമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം …ഉപദ്രവിക്കരുത് … എല്ലാം പ്രതിക്ഷയാണല്ലോ ….24വേ നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും ‘പള്ളിമണി’ ചിത്രം ഇറങ്ങുമ്പോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ … ഉപദ്രവിക്കരുത് അപേക്ഷയാണ്’ – എന്നാണ് നിത്യയുടെ കുറിപ്പ്.

Summary: actress nithya das requests to watch pallimani movie