”കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു, തുടർന്ന് മെബൈൽ അവരുടെ നിയന്ത്രണത്തിലാക്കി”; പിന്നീട് സംഭവിച്ചതൊന്നും മനസിലാവാതെ തെന്നിന്ത്യൻ താരം നഗ്മ
മൊബൈലിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ പണം നഷ്ടമായെന്ന പരാതിയുമായി കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്കിൽ നിന്നും വരുന്ന അതേ രീതിയിൽ എസ്എംഎസ് രൂപത്തിലായിരുന്നു സന്ദേശം വന്നത്. താൻ അത് തുറന്ന് നോക്കി ക്ലിക്ക് ചെയ്‌തതിന് പിന്നാലെ ഒരു കോൾ വന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാർ വിളിച്ചതെന്ന് നഗ്മ പറയുന്നു.
സാധാരണ ബാങ്കിൽ നിന്ന് അയക്കുന്ന സന്ദേശം പോലെയാണ് എസ്എംഎസ് വന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരാൾ തന്നെ ഫോൺ വിളിച്ചു. കെവൈസി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ ബന്ധപ്പെട്ടത്. തുടർന്ന് മെബൈൽ അവരുടെ നിയന്ത്രണത്തിലാക്കി- നഗ്മ പറഞ്ഞു.
നെറ്റ്ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്താണ് തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. 20 ഓളം തവണ ഒടിപി വന്നെങ്കിലും അത് ഷെയർ ചെയ്തിട്ടില്ല. ഭാഗ്യവശാൽ അധികം പണം നഷ്ടമായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
നെറ്റ്ബാങ്ക് അക്കൗണ്ട് ലോഗിൻ ചെയ്താണ് തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തത്. 20 ഓളം തവണ ഒടിപി വന്നെങ്കിലും അത് ഷെയർ ചെയ്തിട്ടില്ല. ഭാഗ്യവശാൽ അധികം പണം നഷ്ടമായിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28ന് ആയിരുന്നു നഗ്മയ്ക്ക് 99,998 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. അടുത്തിടെ നഗ്മ ഉൾപ്പെടെ എൺപതോളം പേർക്കാണ് സമാന തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഭാഗ്യം കൊണ്ടാണ് വലിയ തുക നഷ്ടപ്പെടാതിരുന്നതെന്നും നടി പറഞ്ഞു. സൈബർ ക്രൈം വിഭാഗത്തിനാണ് നഗ്മ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ടിവി അവതാരിക ശ്വേത മേമന് സമാനമായ രീതിയിൽ പണം നഷ്ടമായിരുന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ ഒടിപി വേണമെന്ന് ആവശ്യപ്പെട്ട് കോൾ വരികയായിരുന്നു. ഒടിപി കൊടുത്തതും പണം നഷ്ടമായെന്നും ശ്വേത പരാതിയിൽ പറഞ്ഞു.
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നഗ്മ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1990ൽ സൽമാൻ ഖാനൊപ്പം ബാഗിയിലൂടെ ബോളിവുഡിലും അരങ്ങേറി. 2004ൽ കോൺഗ്രസിൽ ചേർന്ന നഗ്മ ആന്ധ്രാപ്രദേശിൽ പ്രചാരണ രംഗത്ത് സജീവമായിരുന്നു. 2004ൽ മീററ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. 2015ൽ ദേശീയ മഹിളാകോൺഗ്രസ് സെക്രട്ടറിയായി.