‘കൊന്നാലും ഈ വസ്ത്രം ഇടില്ല എന്ന് ഞാന്‍ തുറന്ന് പറഞ്ഞു, പക്ഷേ…’; ബിഗ് ബോസ് താരം ഡോ. റോബിനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഹണി റോസ് | Honey Rose | Dr. Robin | Bigg Boss
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് ഹണി റോസ്. ആദ്യ ചിത്രമായ ബോയ് ഫ്രണ്ട് മുതല്‍ അടുത്തിടെയിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ വരെ എല്ലാത്തിലും ശ്രദ്ധേയമായ വേഷങ്ങളാണ് ഹണി അവതരിപ്പിച്ചത്. തെലുങ്ക് സൂപ്പര്‍താരം ബാലയ്യയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഹണി റോസിന്റെ ചിത്രം.
കഴിഞ്ഞ കുറച്ച് കാലമായി നിരവധി ഉദ്ഘാടനങ്ങളും ഹണി റോസ് നിര്‍വ്വഹിച്ചു. ഈ ഉദ്ഘാടനങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്നെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത് കൊണ്ട് ഇതിനെയെല്ലാം വളരെ പോസിറ്റീവായാണ് ഹണി സ്വീകരിച്ചിരിക്കുന്നത്.
ഹണി റോസിന്റെ ഓണ്‍ലൈന്‍ അഭിമുഖങ്ങളും ഏറെ ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് പേരാണ് ഹണിയുടെ അഭിമുഖങ്ങള്‍ യൂട്യൂബില്‍ കാണുന്നത്. പ്രമുഖ അവതാരകയായ വീണ മുകുന്ദനുമായുള്ള ഹണി റോസിന്റെ അഭിമുഖവും അതില്‍ ഹണി റോസ് തുറന്ന് പറഞ്ഞ പല കാര്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഹണി റോസിന്റെ പഴയ ചിത്രങ്ങള്‍ കാണിച്ച് അതിനെ കുറിച്ച് പറയാന്‍ അഭിമുഖത്തില്‍ ഒരിടത്ത് വീണ ആവശ്യപ്പെടുന്നുണ്ട്. പല ചിത്രങ്ങള്‍ കാണുമ്പോഴും രസകരമായി തന്നെ ഹണി മറുപടി നല്‍കി. തന്റെ ആദ്യചിത്രമായ ബോയ്ഫ്രണ്ടില്‍ നിന്നുള്ള ചിത്രത്തെ കുറിച്ചും തങ്ങളുടെ ഹണി ബാത്ത് സ്‌ക്രബര്‍ എന്ന പ്രൊഡക്ട് ലോഞ്ച് ചെയ്യാനായി മോഹന്‍ലാല്‍ എത്തിയതിന്റെ ചിത്രത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ ഹണി വാചാലയായി.
ഇടയ്ക്ക് കാണിച്ച ഒരു തമിഴ് സിനിമയിലെ ചിത്രത്തെ കുറിച്ച് ഹണി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി. പച്ച നിറമുള്ള ഡ്രസ് ധരിച്ച ഒരു ചിത്രമായിരുന്നു അത്. തന്റെ ആദ്യ തമിഴ് സിനിമയില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് ഹണി പറഞ്ഞു. ഈ വസ്ത്രം ഇടാന്‍ പറഞ്ഞപ്പോള്‍ ഭയങ്കര പ്രശ്‌നമായിരുന്നു എന്ന് താരം ഓര്‍ത്തെടുത്തു. ‘കൊന്നാലും ഞാനിത് ഇടില്ല’ എന്ന് പറഞ്ഞെങ്കിലും ബഹളത്തിന് അവസാനം മനസില്ലാ മനസോടെ ഈ ഡ്രസ് ഇടുകയായിരുന്നുവെന്നും ഇത്തരം നിരവധി അനുഭവങ്ങളുണ്ടെന്നും ഹണി റോസ് പറഞ്ഞു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസില്‍ താരമായിരുന്ന ഡോ. റോബിനെ കണ്ടപ്പോഴുള്ള അനുഭവവും ഹണി റോസ് അഭിമുഖത്തില്‍ പങ്കുവച്ചു. റോബിനൊപ്പമുള്ള ചിത്രം അവതാരക കാണിച്ചപ്പോഴാണ് ഹണി റോസ് അതിനെ കുറിച്ച് പറഞ്ഞത്. ഒരാഴ്ച മുമ്പാണ് റോബിനൊപ്പമുള്ള ഫോട്ടെ എടുത്തതെന്ന് താരം പറഞ്ഞു.
‘ഒരു ഷോപ്പിങ് മാളിന്റെ ഉദ്ഘാടനത്തിനിടെയാണ് ഡോ. റോബിനെ കണ്ടത്. ഞങ്ങള്‍ ഒന്നിച്ചായിരുന്നില്ല പോയത്. എന്റെത് മാളിന്റെ ഉദ്ഘാടനം ആയിരുന്നു. ഡോ. റോബിന്‍ ചിക്കിങ്ങിന്റെ ഉദ്ഘാടനത്തിനാണ് വന്നത്. ഒരേ സമയത്തായിരുന്നില്ല ഉദ്ഘാടനം. അവിടെ വച്ച് ഞങ്ങള്‍ കണ്ടിരുന്നില്ല. ഹോട്ടലില്‍ വച്ചാണ് കണ്ടത്. അവിടെ വച്ച് എടുത്ത ചിത്രമാണ് ഇത്.’ -ഹണി റോസ് പറഞ്ഞു.
English Summary: Actress Honey Rose shares her experience in her first Tamil movie and bigg boss star Dr. Robin Radhakrishnan in an interview that goes viral.