”അതിന് മാത്രം മോശമായതൊന്നും ഞാന്‍ ചെയ്യാറില്ല, അവര്‍ക്കുള്ള അതേ സ്വാതന്ത്ര്യം എനിക്കുമുണ്ട്” ബോഡിഷെയിമിങ്ങിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടി ഹണി റോസ് | Honey Rose
2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത് എങ്കിലും അനൂപ് മേനോന്‍ സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രമായിരുന്നു ഹണിക്ക് ബ്രേക്കിങ് ആയത്. 2022ല്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ ആണ് താരം ഒടുവില്‍ അഭിനയിച്ച മലയാള സിനിമ.
മലയാളത്തില്‍ അധികം സജീവമല്ലെങ്കിലും ഹണി റോസ് തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലെല്ലാം ധാരാളം വേഷങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ തെലുങ്കില്‍ അഭിനയിക്കുമ്പോള്‍ ഹണി എന്ന് ഉച്ഛരിക്കാന്‍ അവര്‍ക്ക് അറിയില്ല, അതുകൊണ്ട് തന്നെ അണി എന്നാണ് വിളിച്ചിരുന്നതെന്നും താരം പറഞ്ഞു.
ഇക്കാരണങ്ങള്‍ കൊണ്ട് തന്നോട് പേര് മാറ്റാന്‍ പലരും പറഞ്ഞിരുന്നുവത്രേ. പേര് മാറ്റാന്‍ ചെറിയ ശ്രമങ്ങളും നടത്തിയിരുന്നു താരം. എന്നാലും ഒടുക്കം ഹണി എന്ന ഈ പേരിലേക്കെന്നെ തിരിച്ചെത്തുമെന്നാണ് താരം പറയുന്നത്.
ഇതിനിടെ താന്‍ നേരിടുന്ന ബോഡിഷേമിങ് വളരെ രൂക്ഷമാണെന്ന് താരം പറഞ്ഞിരുന്നു. ഉദ്ഘാടനചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന ഹണിയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയായിരുന്നു ഇത്. ആദ്യമാദ്യം ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ പ്രശ്‌നമാകുമായിരുന്നു, ഇപ്പോള്‍ അതിനോട് യൂസ്ഡ് ആയെന്നും താരം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നാലും ഭയങ്കര ഒഫന്‍സീവ് ആയുള്ള കമന്റുകള്‍ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നുമെന്നും താരം പറയുന്നു. അതിന് മാത്രം മോശമായതൊന്നും നമ്മള്‍ ചെയ്യാറില്ല. അത്രയും അബ്യൂസീവായിട്ടുള്ള കമന്റുകള്‍ വരുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും. ഒരു നിയമസംവിധാനമുള്ള രാജ്യത്ത് ജീവിക്കുന്നവരാണ് നമ്മളെല്ലാം, അവര്‍ക്കുള്ള അതേ സ്വാതന്ത്ര്യം എനിക്കുമുണ്ട്- ഹണി പ്രതികരിച്ചു.