”ഒന്നാമത് ആ പ്രശ്നം ഇങ്ങനെ മാറിക്കൊണ്ടിരിക്കാണ് ഇനി വീണ്ടും അത് പറയരുത്”; സംഘി ചോദ്യത്തിനെതിരെ രോഷാകുലയായി അനുശ്രീ
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ മനസിൽ തന്റേതായൊരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് വന്ന കഥാപാത്രങ്ങളെല്ലാം ഏകദേശം ഒരേ പാറ്റേണിൽ ഉള്ളതാണെങ്കിലും എല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ നടിക്ക് കഴിഞ്ഞു.
കള്ളനും ഭഗവതിയുമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിന്റെ ഭാഗമായി അനുശ്രീ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അഭിമുഖത്തിനിടെ അവതാരകയുടെ ഒരു ചോദ്യവും അതിന് നടി നൽകിയ മറുപടിയും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും റീൽസായി പ്രചരിക്കുകയാണിപ്പോൾ.
അനുശ്രീയെ സംഘി എന്ന് വിളിച്ചത് ന്യൂസ് ആയത് ബന്ധപ്പെട്ട ചോദ്യമായിരുന്നു അവതാരക ചോദിച്ചത്. ആ ചോദ്യം ചോദിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ എന്ന് പറഞ്ഞ് അനുശ്രീ ഡൗൺ ആയി. ഈ പ്രശ്നം ഇങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും അത് പറയണോ എന്നായിരുന്നു താരത്തിന്റെ പരാതി. മാത്രമല്ല, ഇക്കാര്യം സംസാരിക്കാൻ താൽപര്യമില്ലെന്ന് താൻ നേരത്തേ പല സ്ഥലങ്ങളിലും പറഞ്ഞതല്ലേയെന്നും അനുശ്രീ ചോദിക്കുന്നുണ്ട്.
ഒടുവിൽ അവതാരക ആകെ പരിഭ്രമിച്ച അവസ്ഥയിലെത്തിയപ്പോഴാണ് അനുശ്രീയും പരിപാടിയുടെ അണിയറ പ്രവർത്തകരും ചേർന്ന് അവതാരകയെ പ്രാങ്ക് ചെയ്തതാണെന്ന് മനസിലായത്. താൻ ഇങ്ങനെ ചൂടാവുന്ന ആളൊന്നും അല്ല, ഇതെന്റെ ശരിക്കുമുളള സ്വഭാവമല്ല ആരും തെറ്റിദ്ധരിക്കരുതെന്ന് അനുശ്രീ തന്നെ ഓഡിയൻസിനോടായി പറയുന്നുമുണ്ട്.
അതേസമയം, താൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെതിരെയും അനുശ്രീ സംസാരിച്ചു. ”ചേട്ടൻ മുണ്ടിട്ടതിനാൽ എനിക്കും ഷോർട്സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ്. സഹോദരൻ ഷർട്ടിട്ടില്ലെങ്കിൽ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകൾ. എന്ത് ഫ്രസ്ട്രേഷനായിട്ടുള്ളവരാണിവരെന്ന് ഞാൻ കരുതും. രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കിൽ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂ”- അനുശ്രീ പറയുന്നു.