”ഏഴാം ക്ലാസ് മുതൽ എന്നെ പെണ്ണ് കാണാൻ വരുമായിരുന്നു, ഞായറാഴ്ചകളിൽ ഇവർ എല്ലാ വീടുകളിലും കയറിയിറങ്ങും”; ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് അനുമോൾ| Anu Mol | Thamizh web series


എപ്പോഴും പ്രേക്ഷകർക്ക് വേണ്ടി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന താരമാണ് അനുമോൾ. താൻ മരിച്ചാലും തന്റെ കഥാപാത്രങ്ങൾ ആളുകൾ ചർച്ചചെയ്യണമെന്നാണ് താരത്തിന്റെ ആ​ഗ്രഹം. പല തലങ്ങളിൽ നിന്നുമുള്ള എതിർപ്പ് അവ​ഗണിച്ച് വെടിവഴിപാട് സിനിമയിൽ അഭിനയിക്കുമ്പോഴും അത് തന്നെയായിരുന്നു അനുവിന്റെ പ്രതീക്ഷ.

ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ ചില അനുഭവങ്ങൾ തുറന്ന് പറയുകയാണ് താരം. ഏഴാം ക്ലാസ് മുതൽ തന്നെ പെണ്ണ് കാണാൻ ആളുകൾ വീട്ടിൽ വരുമായിരുന്നു എന്നാണ് അദ്ദേ​ഹം പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അനുമോൾ മനസ് തുറന്നത്.

അച്ഛനില്ലാത്ത കുട്ടിയാണ് എന്ന കാരണം പറഞ്ഞാണ് വീട്ടുകാർ ഇങ്ങനെ ചെയ്തിരുന്നത്. വീട്ടിൽ രണ്ട് പെൺകുട്ടികൾ ആയത് കൊണ്ട് വെച്ചോണ്ടിരിക്കണ്ട, വേ​ഗം വിവാഹം കഴിപ്പിക്കണമെന്ന് വീട്ടുകാർ പറയുമായിരുന്നു. ചെറുപ്പം മുതലേ താരം ഇതിനെ എതിർത്തിരുന്നത്. ഇപ്പോഴും തനിക്ക് നാട്ടിൽ ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമാണ്, ഞായറാഴ്ചകളിൽ പെൺകുട്ടികളെ പെണ്ണ് കാണാൻ വരുന്നത് എന്ന് താരം പറയുന്നു.

കേരളത്തിൽ മറ്റ് നാട്ടിലൊക്കെ ജാതകം ശെരിയായി, വീട്ടുകാരെല്ലാം സംസാരിച്ച് സെറ്റായിട്ടല്ലേ പെൺ കുട്ടികളെ കാണിച്ച് കൊടുക്കുക. ഞങ്ങളുടെ നാട്ടിൽ ഒരു ഒഴിവ് ദിവസം വന്നാൽ ആര് വന്നാലും പെണ്ണ് കാണിച്ച് കൊടുക്കുന്ന അവസ്ഥയാണ്- അനുമോൾ നിരാശയോടെ പറയുന്നു.

ഇപ്പോൾ അനുമോൾ അയ്ലി എന്ന തമിഴ് വെബ് സീരീസിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീ 5 ഒറിജിനലിൽ സംപ്രേക്ഷണം ചെയ്യുന്ന സീരീസിലെ പ്രധാനകഥാപാത്രത്തെയാണ് അനുമോൾ അവതരിപ്പിക്കുന്നത്. കറുവമ്മാൾ എന്ന അയ്ലിയിലെ കഥാപാത്രത്തെ നമുക്കോരോരുത്തർക്കും റിലേറ്റ് ചെയ്യാൻ കഴിയുമെന്നാണ് താരം പറയുന്നത്.

യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാർത്ഥിനിയുടെ സ്വപ്‌നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന അയ്ലിയിൽ വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമർത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെൺകുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം.

എസ്‌ട്രെല്ല പ്രൊഡക്ഷന്റെ ബാനറിൽ കുഷ്മാവതി നിർമ്മിക്കുന്ന അയാലി നവാഗതനായ മുത്തുകുമാറാണ് സംവിധാനം ചെയ്യുന്നത്. മുത്തുകുമാർ, വീണൈ മൈന്താൻ, സച്ചിൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മ്യൂസിക്: രേവാ, എഡിറ്റർ ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി എന്നിവരാണ് അണിയറയിൽ. മഥൻ, ലിങ്ക, സിങ്കാംപുലി, ധർമ്മരാജ്, ലവ്‌ലിൻ, തുടങ്ങി വൻ താരനിരയിലാണ് അയാലി ഒരുക്കിയത്.