”ചെറിയ ആർട്ടിസ്റ്റ് ആണെങ്കിൽ എത്ര വേണമെങ്കിലും പോസ്റ്റ് ആക്കാം, നമ്മുടെ ഫീലിങ്ങ്സിന് ഒരു വിലയുമില്ല”; സിനിമയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒരുപാടുണ്ടെന്ന് അനാർക്കലി മരയ്ക്കാർ| Anarkali Marikar| partiality in cinema


സിനിമാ മേഖലയിൽ താരങ്ങളോടുള്ള വേർതിരിവിന് കുറിച്ച് തുറന്ന് പറയുകയാണ് യുവ നടി അനാർക്കലി മരയ്ക്കാർ. സ്ത്രീകളോട് അപമര്യാധയായി പെരുമാറുന്ന പ്രവണത എല്ലാ മേഖലകളിലും ഉണ്ട്, സിനിമ എല്ലാവരും ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമമായത് കൊണ്ടാണ് അവിടത്തെ പ്രശ്നങ്ങൾ ചർച്ചയാകുന്നത് എന്നാണ് അനാർക്കലി പറയുന്നത്.

അതേസമയം തന്നെ വേദനിപ്പിക്കുന്നത്, സിനിമയിലെ മറ്റ് ചില കാര്യങ്ങളാണ്. ചെറിയ ആർട്ടിസ്റ്റ് ആയതിനാൽ പലപ്പോഴും ഒരു വിലയില്ലാത്ത പോലെയാണ് പലരും പെരുമാറുന്നത് എന്ന് താരം പറയുന്നു. അത് തന്നെ പലപ്പോഴും സങ്കടപ്പെടുത്താറുണ്ടെന്നും അനാർക്കലി വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”എല്ലാ മേഖലകളിലും സ്ത്രീകളെ ചൂഷണം ചെയ്യും, ഹരാസ് ചെയ്യും അഭ്യൂസ് ചെയ്യും. സിനിമയിൽ മാത്രമല്ല, പിന്നെ സിനിമാക്കാരുടെ കാര്യങ്ങൾ സംസാരിക്കാൻ ആണല്ലോ എല്ലാവർക്കും ഇഷ്ടം. അതുകൊണ്ട് സിനിമയിലെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ആൾക്കാർ വൻ പാനിക് ആകും. സിനിമയിൽ നിന്ന് എനിക്ക് വലിയ പ്രശ്നങ്ങൾ സത്യം പറഞ്ഞാൽ ഉണ്ടായിട്ടില്ല. അതെന്താണെന്ന് എനിക്ക് അറിയില്ല

എന്റെയൊക്കെ പ്രധാന പ്രശ്നം എന്താണെന്നാൽ, ഞാൻ ചെറിയ ആർ‌ട്ടിസ്റ്റ് ആണ്. ചെറിയ ആർട്ടിസ്റ്റുകൾക്ക് സിനിമാ സെറ്റിൽ കിട്ടുന്ന വിലയൊക്കെ കുറവാ. കിട്ടുന്ന പ്രിവിലേജസും സൗകര്യങ്ങളും എല്ലാം കുറവാണ്. അപ്പൊ നമുക്ക് ചെറിയ സങ്കടമൊക്കെ വരും. വലിയ ആർട്ടിസ്റ്റ് ആകുമ്പോൾ കുറച്ച് കൂടെ പരി​ഗണന കിട്ടും എന്ന പരി​ഗണനയിൽ ഇങ്ങനെ മുൻപോട്ട് പോകും.

നമ്മളെ അവർ അപ്രോച്ച് ചെയ്യുന്നതും, ട്രീറ്റ് ചെയ്യുന്നതുമൊക്കെ വളരെ വ്യത്യാസമായിട്ടാണ്. അങ്ങനെ ആരും ചെയ്യരുത് എന്നാണ് ഞാൻ കരുതുന്നത്. നമ്മൾ ചെറിയ വേഷമാണെന്ന് കരുതി നമ്മളെ എത്ര വേണമെങ്കിലും പോസ്റ്റ് ആക്കാം, അവർ അവിടെ ഇരുന്നോളും. നമ്മുടെ സമയത്തിന് ഒരു വിലയുമില്ല. നമ്മുടെ ഫീലിങ്ങ്സിനോ ശാരീരികമായ കാര്യത്തിനോ ഒന്നും വലിയ വില കൊടുക്കാറില്ല. അതെനിക്ക് ഭയങ്കര സങ്കടമായിട്ടുണ്ട്”- താരം വ്യക്തമാക്കി.