മാളികപ്പുറം സിനിമയ്ക്ക് നെഗറ്റീനവ് റിവ്യൂ ഇട്ടുവെന്ന് ആരോപിച്ച് യൂട്യബറോട് അസഭ്യ വർഷം നടത്തി നടൻ ഉണ്ണി മുകുന്ദൻ; തെറിവിളിയുടെ വീഡിയോ വൈറലായി
കോഴിക്കോട്: മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തി നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് യൂട്യൂബർ സായി കൃഷ്ണയെയാണ്. ഏകദേശം 30 മിനിറ്റ് നീളമുള്ള സംഭാഷണം ആയിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.
അരമണിക്കൂറോളമുള്ള വീഡിയോയില്‍ യൂട്യൂബറും നടനും പരസ്പരം തെറി വിളിക്കുന്നതായി കാണാം. മാളികപ്പുറം സിനിമയുമായ് ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ടെന്നും തന്നെ സമാജം സ്റ്റാര്‍ എന്ന് വിളിച്ചുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
സിനിമയെ റിവ്യൂ ചെയ്തതിനും അഭിപ്രായം പറഞ്ഞതിനുമാണ് തന്നെ ഉണ്ണി മുകുന്ദന്‍ തെറി വിളിച്ചതെന്നാണ് യൂട്യൂബര്‍ പറയുന്നത്. വീഡിയോയുടെ അവസാന ഭാഗത്തോട് അടുക്കുമ്പോള്‍ പ്രകോപിതനായ നടന്‍ ഫോണ്‍ കട്ട് ചെയ്ത് പോകുന്നുണ്ട്. സംഭവത്തെ കുറിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ട്രോൾ വീഡിയോ കാണാം: