”എല്ലാം തീരുമാനിച്ചതായിരുന്നു, വിവാഹത്തിന്റെ പടിവാതിക്കൽ എത്തി..പക്ഷേ..” ഓർമ്മകൾ പങ്കുവെച്ച് നടൻ ടിനി ടോം| tini tom| Subi suresh
അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ടിനി ടോം. താരം രോഗാവസ്ഥയിലായിരുന്നെന്ന് പ്രേക്ഷകർ ഉൾപ്പെടെ സിനിമാ മേഖലയിൽ തന്നെ അധികമാരും അറിഞ്ഞില്ല. വളരെ പെട്ടെന്ന് തന്റെ 42മത്തെ വയസിൽ സുബി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. സുബിയുടെ സുഹൃത്തും നടനുമായ ടിനി ടോം സുബിയുടെ രോഗാവസ്ഥയെ കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. താൻ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികിത്സയുടെ പിന്നാലെയായിരുന്നെന്നാണ് താരം പറയുന്നത്.
എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ എതാണ്ട് ഉൾകൊണ്ടിരുന്നു. സുബിയെക്കുറിച്ച് ഒർക്കുമ്പോൾ എൻറെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കിൽ പറയാം. ഡാൻസ് ടീമിൽ നിന്നും സ്കിറ്റ് കളിക്കാൻ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയായിരുന്നു സുബി.
പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികൾ നാല് ദിവസം കൊണ്ട് പൂർത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരൾ നൽകാൻ തയ്യാറായത്.
കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂർത്തിയാക്കി. പക്ഷേ അതിനിടെ സ്ഥിതി മോശമായി. വൃക്കയിൽ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടർന്നു. അതിനിടെ രക്തസമ്മർദ്ദം കൂടി. അതിനാൽ ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കായില്ലെന്നും ടിനി ടോം പറഞ്ഞു.
പൊതുവെ പുരുഷൻമാർ മാത്രം അടക്കി വാണിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.