കൊല്ലം ജില്ലക്കാരെ ബാക്കിയുള്ളര്‍ മോശക്കാരായി കാണുന്നുവെന്ന വിഷമം പങ്കുവച്ച് ആരാധകന്‍; ആശ്വസിപ്പിച്ച് കൊണ്ട് കിടിലന്‍ മറുപടി നല്‍കി മുകേഷ് | Actor Mukesh’s Reply to a Fan at KLF Goes Viral


സിനിമയ്ക്കുള്ളിലെ നര്‍മ്മ രംഗങ്ങള്‍ക്ക് പുറമെ രസകരമായ കഥകള്‍ പറഞ്ഞും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന നടനാണ് മുകേഷ്. കൊല്ലത്തെ എം.എല്‍.എയായി രാഷ്ട്രീയ വെള്ളിത്തിരയില്‍ രണ്ടാമത്തെ അങ്കത്തിലും വിജയിച്ച് നില്‍ക്കുമ്പോഴും മുകേഷ് കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (കെ.എല്‍.എഫ്) കഴിഞ്ഞ ദിവസം മുകേഷ് പങ്കെടുത്ത പ്രത്യേക പരിപാടി ഉണ്ടായിരുന്നു. ‘മുകേഷ് കഥകള്‍ – റീലോഡഡ്’ എന്ന പേരില്‍ നടന്ന സെഷന്‍ പ്രമുഖ റേഡിയോ ജോക്കിയായ ആര്‍.ജെ പ്രിയയാണ് അവതരിപ്പിച്ചത്.


Don’t Miss: ‘ദാസേട്ടന്‍ എന്നെക്കാള്‍ ഇളയതാണ്’; ഗായകന്‍ യേശുദാസിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടിയുടെ പ്രസംഗം


ആര്‍.ജെ പ്രിയയുമായുള്ള സംഭാഷണത്തില്‍ രസകരമായ നിരവധി കഥകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് മുകേഷ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ഇതിന് ശേഷം മുകേഷിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം സദസ്സിനുമുണ്ടായിരുന്നു.

രസകരമമായ ചോദ്യങ്ങള്‍ ചോദിച്ച് സദസ്സും പരിപാടിയെ സമ്പന്നമാക്കി. എല്ലാ ചോദ്യത്തിനും രസകരമായി തന്നെ മുകേഷ് മറുപടി പറഞ്ഞു. ഇതില്‍ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് മുകേഷ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മുകേഷിന്റെ ജില്ലയായ കൊല്ലത്ത് നിന്നുള്ള ഒരു ആരാധകനാണ് ചോദ്യം ചോദിച്ചത്. സിനിമയുമായോ രാഷ്ട്രീയവുമായോ ഒന്നും ബന്ധപ്പെട്ട ചോദ്യമായിരുന്നില്ല അത്. മറിച്ച് ഇരുവരുടെയും ജില്ലയായ കൊല്ലത്തെ കുറിച്ച് പൊതുവേയുള്ള ചില ആക്ഷേപങ്ങളെ കുറിച്ചുള്ള വിഷമമാണ് ആരാധകന്‍ പങ്കുവച്ചത്. ഇതിന്റെ പേരില്‍ കൊല്ലംകാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു മോശം വിളിപ്പേര് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതിനോടുള്ള മുകേഷിന്റെ പ്രതികരണവും അദ്ദേഹം ചോദിച്ചു.

പതിവ് ശൈലിയില്‍ വളരെ രസകരമായാണ് മുകേഷ് ആരാധകന് മറുപടി നല്‍കിയത്. കുറ്റകൃത്യങ്ങള്‍ നടക്കുന്നത് കൊല്ലം ജില്ലയില്‍ എന്ന രീതിയിലല്ല കാണേണ്ടത്, മറിച്ച് കേരളത്തിലാണ് അത് എന്നായിരുന്നു മുകേഷിന്റെ ആദ്യ മറുപടി. നിരവധി കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കൊല്ലത്തിന്റെത് എന്നും പറഞ്ഞ അദ്ദേഹം ഒ.എന്‍.വി കുറുപ്പ്, ഒ.മാധവന്‍, വി.സാംബശിവന്‍ എന്നിങ്ങനെ പ്രധാനപ്പെട്ട കലാകാരന്മാരെ എണ്ണിയെണ്ണിപ്പറഞ്ഞു. ഒടുവിലായി താനും ഇക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞത് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു.


Also Read: ‘സിനിമയിൽ അഭിനയിക്കുന്ന കാര്യം പറയുമ്പോള്‍ അച്ഛന്‍ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകും, ആറ് മാസത്തോളം ഇത് തുടര്‍ന്നു, അവസാനം സമ്മതിപ്പിച്ച സൂത്രം ഇങ്ങനെ’; താരസുന്ദരി ഹണി റോസിന്റെ കുടുംബവിശേഷങ്ങള്‍


തുടര്‍ന്നാണ് മുകേഷിന്റെ മറുപടിയിലെ ഏറ്റവും രസകരമായ ഭാഗം വന്നത്. ഇത്രയും കലാകാരന്മാരുള്ള നാടാണ് കൊല്ലം. ഇവിടെ ഉള്ളവരൊന്നും കുറ്റവാളികളല്ല. പുറത്തുനിന്ന് വന്ന് കൊല്ലം ജില്ലയില്‍ താമസമക്കിയവരാകും ഇതൊക്കെ ചെയ്ത് കൊല്ലത്തിന്റെ പേര് ചീത്തയാക്കുന്നത് എന്ന തമാശ രൂപത്തിലുള്ള മറുപടി കേട്ടപ്പോള്‍ കൂടുതലായി കോഴിക്കോട്ടുകാര്‍ ഉണ്ടായിരുന്ന സദസ്സില്‍ നിന്ന് വലിയ കയ്യടിയും വമ്പന്‍ പൊട്ടിച്ചിരിയും ഉയര്‍ന്നു.

ചോദ്യം ചോദിച്ചയാള്‍ ഉള്‍പ്പെടെയുള്ള കൊല്ലം ജില്ലക്കാരെല്ലാം മുകേഷിന്റെ മറുപടി കേട്ട് ഹാപ്പിയായി എന്നാണ് പറയുന്നത്. തന്റെ നാടിനെ പ്രതിരോധിക്കാനുള്ള ചുമതല എം.എല്‍.എ കൂടിയായ മുകേഷ് ഭംഗിയായി നിര്‍വ്വഹിച്ചു എന്നാണ് പരിപാടിയിലുണ്ടായിരുന്ന പലരും പറഞ്ഞത്.

Summary: Reply of Actor Mukesh to a Fan at Kerala Literature Festival (KLF) at Kozhikode Beach Goes Viral.