”ഒരു കണ്ണ് കറക്റ്റ് ആയിട്ട് അടയും, മറ്റേ കണ്ണ് അടയ്ക്കണമെങ്കില്‍ ബലം കൊടുക്കണം”; ആരോ​ഗ്യാവസ്ഥയിൽ വ്യക്തത വരുത്തി മിഥുൻ രമേശ്| mithun ramesh| bell’s palsy


തന്റെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നതായി അറിയിച്ച് അവതാരകനും ചലച്ചിത്ര താരവുമായി മിഥുൻ രമേശ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി ഇങ്ങനെയായിരുന്നു മിഥുൻ രമേശിന്റെ വാക്കുകൾ.

ഇൻസ്റ്റാഗ്രാമിലൂടെയാണ് മിഥുൻ തന്റെ ആരോഗ്യവസ്ഥ ആരാധകരെ അറിയിച്ചിരിക്കുന്നത്. താൻ ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുൻ രമേശ് തന്നെയായിരുന്നു പ്രേക്ഷകരെ അറിയിച്ചത്. അങ്ങനെ വിജയകരമായി ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസത്തെ യാത്രകളുടെ ഇടയില്‍, ഇപ്പോള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ എന്ന് അറിഞ്ഞൂടാ, എനിക്ക് ചെറിയൊരു ബെല്‍സ് പാള്‍സി എന്ന അസുഖമാണ് എന്ന് മിഥുൻ പറഞ്ഞു.

നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്നത് മുഖത്തെ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്പുകൾ തളരുന്ന അവസ്ഥയാണ് ബെൽസ് പാഴ്സി എന്ന രോ​ഗാവസ്ഥ. പൂർണമായും സുഖപ്പെടുത്താൻ കഴിയുന്ന രോ​ഗമാണിത്. നേരത്തെ ​ഗായകൻ ജസ്റ്റിൻ ബീബറിന് ആ രോ​ഗാവസ്ഥയുണ്ടായിരുന്നു. ഈ രോ​ഗം ബാധിച്ചതിനെ തുടർന്ന് ജസ്റ്റിൻ ബീബർ വേൾഡ് ടൂർ മാറ്റിവച്ചിരുന്നു. കൂടാതെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിനും രോ​ഗം ബാധിച്ചിരുന്നു. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

‘‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്.

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്.’’–മിഥുൻ പറഞ്ഞു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ.