”മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ”; നടൻ മിഥുൻ രമേശ് ആശുപത്രിയിൽ| Midhun Ramesh| bell’s palsy


നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൽസ് പാൾസി എന്ന രോഗത്തെ തുടർന്നാണ് നടൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. മിഥുൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചു. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണിത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ’.

‘ഒരു കണ്ണ് അടയും, മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമേ അടയുകയുള്ളു. മുഖത്തിന്റെ ഒരു ഭാഗം പേർഷ്യൻ പരാലിസിസ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്’, മിഥുൻ രമേശ് പറയുന്നു.