”റോബിന്റെ അലർച്ചയാണ് കേരളം നേരിടുന്ന പ്രതിസന്ധി; അവൻ നിങ്ങളുടെ വീട്ടിൽ വന്ന് കൂവുന്നില്ലല്ലോ”; എന്തിനാണ് ഇത്ര വേദനയെന്ന് നടൻ മനോജ് കുമാർ| bigg boss| Manoj Kumar| Robin Radhakrishnan
ബിഗ് ബോസ് താരം റോബിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് കുറെ നാളുകളായി സോഷ്യൽ മീഡിയ നിറയെ. സീസൺ 4 മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്തെങ്കിലുമൊക്കെ കാരണങ്ങളുടെ പുറത്ത് വാർത്തകളിൽ നിറയുന്നു. ഇതിനെതിരെ പല കോണിൽ നിന്നും വിമർശനങ്ങലും ഉയർന്ന് വരുന്നുണ്ട്.
കേരളത്തിൽ യുവാൾക്കിടയിൽ സ്വീകാര്യതയുള്ളത് കൊണ്ട് തന്നെ റോബിന് ഉദ്ഘാനങ്ങൾ പോലെയുള്ള പൊതുപരിപാടികളിൽ ക്ഷണം ലഭിക്കാറുണ്ട്. എവിടെ പോയാലും സ്വതസിദ്ധമായ രീതിയിലുള്ള തന്റെ അലർച്ചയിലൂടെയാണ് റോബിൻ ശ്രദ്ധ നേടുന്നത്. ഈ അലർച്ചയുടെ പേരിലാണ് ബിഗ് ബോസ് താരം റോബിൻ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതും. ഇപ്പോൾ താരത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ നടൻ മനോജ് കുമാർ.
പ്രശസ്തി ലഭിക്കാൻ വേണ്ടിയാണ് ആളുകൾ റോബിനെ വിമർശിക്കുന്നത് എന്ന രീതിയിലാണ് മനോജ് കുമാറിന്റെ പ്രതികരണം. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന എന്നും മനോജ് ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മനോജ് റോബിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മാത്രമല്ല, റോബിന്റെ പെരുമാറ്റം തന്റേതുമായി സാമ്യമുണ്ടെന്നും മനോജ് വീഡിയോയിലൂടെ പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന വീഡിയോ മാസങ്ങൾക്ക് മുൻപ് മനോജിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നതുമാണ്. ”റോബിന്റെ അലർച്ച അതാണ് കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധി. ബിഗ് ബോസിൽ വെച്ചുള്ള റോബിന്റെ പെരുമാറ്റം കണ്ടപ്പോൾ ഞാനുമായി സാമ്യം തോന്നി. അതുകൊണ്ടാണ് റോബിൻ എനിക്ക് അനിയനെപ്പോലെയാണെന്ന് അന്ന് ഞാൻ പറഞ്ഞത്. റോബിൻ ബിഗ് ബോസിൽ നിന്നും വന്ന ശേഷം റോബിൻ എന്നെ വന്ന് കണ്ടിരുന്നു.
എല്ലാവരും റോബിൻ എന്ന പേര് വെച്ച് മത്സരിച്ച് വീഡിയോ ഇട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ റോബിന്റെ ശമ്പളക്കാരനല്ലാത്തത് കൊണ്ട് റോബിൻ മന്ത്രം ജപിച്ച് എനിക്ക് ഇരിക്കാൻ പറ്റില്ല. ഞാൻ അവസാനമായി റോബിനോട് സംസാരിച്ചത് 2022 ഡിംസബറിലാണ്. ഗൾഫിലെ വില്ല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അതിന്റെ ഓണർ യാക്കൂബ് ഞാൻ വഴിയാണ് റോബിനെ സമീപിച്ചത്.
അന്ന് ആ കാര്യത്തിന് വേണ്ടി റോബിനോട് സംസാരിച്ചിരുന്നു. ഇന്ന് എല്ലാവരും റോബിനെ ട്രോളുന്നത് അവന്റെ അലർച്ചയുടെ പേരിലാണ്. റോബിന്റെ അംബീഷ്യൻ പ്രശസ്തനാകണമെന്നായിരുന്നു. അതിന് വേണ്ടിയാണ് അവൻ ബിഗ് ബോസിൽ പോയത്. ജയിക്കണമെന്ന് ആഗ്രഹിച്ചു പക്ഷെ നടന്നില്ല. ഒരു മനുഷ്യരും അറിയാതിരുന്ന ആളുകൾ വരെ ഇന്ന് റോബിനെ വിമർശിച്ച് പ്രശസ്തരായി. റോബിനെ നാല് തെറി പറയുന്നവനും ഇന്ന് പ്രശസ്തനാണ്. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. ഓരോരുത്തർക്കും ഓരോ ക്യാരക്ടറല്ലേ.
നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല. പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന. നമുക്കും പോരായ്മകൾ ഇല്ലേ. പുറകെ നടന്ന് ഒരാളെ വേട്ടയാടരുതല്ലോ. അതുപോലെ തന്നെ റോബിനും വേഗത്തിൽ പ്രകോപിതനാകും.
ഹേറ്റേഴ്സ് പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രകോപിതനാകാതെ ചിരിയോടെ നേരിട്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്. അപഹാസ്യനാവരുതെന്ന് അവനോട് പറയണമെന്ന് കരുതുന്നുണ്ട്. അവന്റെ സിനിമ ഇറങ്ങും മുമ്പ് മനപൂർവം തേജോവധം ചെയ്യേണ്ടതില്ലല്ലോ. ചിരിച്ചുകൊണ്ട് എതിരാളികളെ നേരിടണമെന്നാണ് എനിക്ക് റോബിനോട് പറയാറുള്ളത്. പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗം റോബിനെ തെറി പറയുക എന്നതാണ്. ഇതൊക്കെ കാണുമ്പോൾ നാണം തോന്നുകയാണ്”- മനോജ് കുമാർ വ്യക്തമാക്കി.