”ലീലക്ക് ശേഷം യുവസംവിധായകർ എന്നെ മോൾഡ് ചെയ്യാൻ തുടങ്ങി, അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇപ്പോഴുള്ള ഞാൻ”; മനസ് തുറന്ന് ജഗദീഷ്| Actor Jagadeesh
നായക വേഷം, സഹ നായക വേഷം, കോമഡി വേഷം തുടങ്ങിയവ എല്ലാം ഒരുപോലെ ചെയ്ത് മലയാളികളുടെ ഇഷ്ടപ്പെട്ട നടനായി മാറിയയാളാണ് ജഗദീഷ്. നായക വേഷങ്ങളിൽ എത്തിയിരുന്നെങ്കിലും കോമഡി വേഷങ്ങളായിരുന്നു ജഗദീഷ് അധികവും ചെയ്തിരുന്നത്. അടുത്ത വീട്ടിലെ പയ്യനോട് തോന്നുന്ന വികാരമാണ് മലയാളികൾക്ക് തന്നോടുള്ളതെന്ന് ജഗദീഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്.
എന്നാൽ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ ജഗദീഷ് ചെയ്യുന്ന വേഷങ്ങളെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. കാരണം ഇതുവരെ കണ്ട് ശീലിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾക്കാണ് ജഗദീഷിന്റെ അഭിനയ മികവിൽ ജീവൻ വയ്ക്കുന്നത്. അതേസമയം, യുവസംവിധായകരാണ് തന്നെ പുതിയ തലത്തിലേക്ക് മോൾഡ് ചെയ്തെടുത്തത് എന്നാണ് ദിലീപ് പറയുന്നത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഏറെക്കാലം ഒരുപോലെയുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന മുകേഷ്, മധുപാലിന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ ലീലയിലാണ് വ്യത്യസ്തമായൊരു കഥാപാത്രമായെത്തുന്നത്. എന്നാൽ തനിക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ലീലയാണെന്നാണ് അദ്ദേഹം പറയുന്നത്.
”ലീല ചെയ്ത് കഴിഞ്ഞപ്പോഴാണ് യുവ സംവിധായകർ ഒന്ന് ഞെട്ടിയത്. ജഗദീഷിൽ നിന്ന് വേറൊരു തരത്തിലുള്ള കാര്യങ്ഹൾ എക്സ്ട്രാക്റ്റ് ചെയ്യാമെന്നവർ മനസിലാക്കിയത് അപ്പോഴാണ്. പിന്നീട് അവരെന്നെ മോൾഡ് ചെയ്യാൻ തുടങ്ങി. ഞാൻ അഭിനയിച്ച് ഫലിപ്പിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത്, സംവിധായകരെന്നെ ഓരോ കഥാപാത്രമായി മോൾഡ് ചെയ്യാൻ തുടങ്ങി എന്ന് വേണം പറയാൻ.
ഇപ്പോൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ വേഷങ്ങളും യുവ സംവിധായകരുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അവർ ഒരു കഥാപാത്രം ഡ്രീം ചെയ്യുന്നു, ഡിസൈൻ ചെയ്യുന്നു, അതിന് എന്നെ പിടിച്ചിരുത്തുന്നു, എന്നെ മോൾഡ് ചെയ്യുന്നു, ഭാഗ്യവശാൽ അതെല്ലാം നന്നായിട്ട് വർക്ക് ആവുന്നു”- ജഗദീഷ് വ്യക്തമാക്കി.
ആവാസവ്യൂഹം സംവിധായകൻ ക്രിഷാന്ത് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം ആണ് ജഗദീഷിന്റെ ഏറ്റവും പുതിയ ചിത്രം. ഇതിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ദിലീപ് എന്ന് പേരുള്ള തന്റെ കഥാപാത്രത്തെ കഥ പറയുന്ന വേളയിൽ തന്നെ ദിലീപേട്ടൻ എന്ന് പറഞ്ഞാണ് സംവിധായകനും എഴുത്തുകാരനും അവതരിപ്പിച്ചത് എന്ന് പറയുന്നു ജഗദീഷ്. അങ്ങനെയൊരു രീതി താൻ മുൻപ് ഇതുവരെ കണ്ടിട്ടില്ല, അതുകൊണ്ട് തന്നെ പെട്ടെന്ന് ആകൃഷ്ടനായെന്നും അദ്ദേഹം വ്യക്തമാക്കി.
നാടകങ്ങളിലൂടെയായിരുന്നു കോളജ് അധ്യാപകൻ കൂടിയായ ജഗദീഷ് തന്റെ കരിയർ ആരംഭിച്ചത്. സിനിമാ സെറ്റിൽ നിന്ന് ഒരു ബിരിയാണി കിട്ടുന്നതിനേക്കാൾ തനിക്ക് സന്തോഷം നാടകത്തിൽ അഭിനയിച്ചിരുന്നപ്പോൾ കിട്ടിയിരുന്ന ചായയിലും പരിപ്പുവടയിലുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1984ൽ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ താരം ഇതുവരെ 370 മലയാള സിനിമകളിലും രണ്ട് ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതിൽ 50 സിനിമകളിൽ ജഗദീഷ് നായകനായാണെത്തിയത്. 1991ൽ ഇറങ്ങിയ ഇൻ ഹരിഹർ നഗറും 1991ലിറങ്ങിയ ഗോഡ്ഫാഥറും ജഗദീഷിന്റെ മാസ്റ്റർപീസ് ചിത്രങ്ങളായിരുന്നു.