”ഹണി റോസ് മുന്നിലൂടെ പോയാൽ അവിടെത്തന്നെ നിൽക്കാൻ പറയും, എന്നിട്ട് ഞാൻ എഴുന്നേറ്റ് സ്ഥലം വിടും, ബഹുമാനം കൊണ്ടാ..!”; ധ്യാൻ ശ്രീനീവാസൻ| Honey Rose | Dhyan Sreenivasan
നടൻ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ കൂടുതൽ ശ്രദ്ധനേടിയത് അദ്ദേഹത്തിന്റെ ഇന്റർവ്യൂകളിലൂടെയായിരിക്കും. വളരെ രസകരമായാണ് ധ്യാൻ സംസാരിക്കുക. ടെൻഷൻ റിലീഫ് ആയാണ് പലരും ധ്യാനിന്റെ ഇന്റർവ്യൂകളെ കാണുന്നത് തന്നെ. ട്രോളൻമാരുടെ ദൈവം എന്നൊരു പേരുമുണ്ട് ധ്യാനിന്. ഇപ്പോൾ താരം നടി ഹണി റോസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഹണി റോസ് തന്റെ മുൻപിലൂടെ നടന്നു പോവുകയാണെങ്കിൽ അവിടെത്തന്നെ നിന്നോളാൻ പറയും, എന്നിട്ട് താൻ എഴുന്നേറ്റ് അവിടെ നിന്ന് പോകും എന്നാണ് ധ്യാൻ പറഞ്ഞത്. ധ്യാൻ ശ്രീനിവാസനും സംവിധായകനും നടനുമായ സോഹൻ സീനുലാലും ചേർന്ന് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. ഇവരുടെ റിലീസിനൊരുങ്ങുന്ന ചിത്രമായ ‘ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയായുരുന്നു ഇരുവരും.
അഭിമുഖത്തിനിടയ്ക്കുള്ള ഒരു ടാസ്ക്കിൽ നടി ഹണി റോസ് മുന്നിലൂടെ പാസ് ചെയ്ത് പോവുകയാണെങ്കിൽ എന്ത് കമന്റ് പറയും എന്നായിരുന്നു അവതാരിക ധ്യാനിനോട് ചോദിച്ചത്. അനങ്ങരുത്, അവിടെത്തന്നെ നിന്നോ, ഞങ്ങൾ പാസ് ചെയ്ത് പൊയ്ക്കോളാം എന്നായിരുന്നു സോഹനും ധ്യാനും പറഞ്ഞത്. ബഹുമനം കൊണ്ടാണ് അങ്ങനെ പറയുന്നത് എന്നും ധ്യാൻ കൂട്ടിച്ചേർത്തു. ലെറ്റ്സ് ലോഫ്സ് വിത്ത് പൂജ എന്ന പേരിലുള്ള അഭിമുഖമായതിനാൽ ചോദ്യവും ഉത്തരങ്ങളുമെല്ലാം തമാശയോടെയാണ് അവതരിപ്പിച്ചത് എന്ന് എടുത്ത് പറയേണ്ട കാര്യമാണ്.
‘ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ്’ സിനിമയുടെ പ്രമോഷൻ ഭാഗമായി ധ്യാൻ ഇപ്പോൾ ഇന്റർവ്യൂകളിൽ നിറഞ്ഞ് നിൽക്കുകയാണ്. നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അജു വർഗ്ഗീസ് ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം അജുവും ധ്യാനും ഒന്നിക്കുന്നു എന്നൊരു പ്രത്യേകയുമുണ്ട് ഈ സിനിമക്ക്.
ബിടെക് കഴിഞ്ഞ അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ കഥ നർമ്മമുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു. ജഗദീഷ്, ധർമ്മജൻ ബൊൾഗാട്ടി, രമേഷ് പിഷാരടി, അഹമ്മദ് സിദ്ദിഖ്, റാഫി, മേജർ രവി, സോഹൻ സീനുലാൽ, ഇടവേള ബാബു, സരയൂ, രഞ്ജിനി ഹരിദാസ്, നീനാക്കുറുപ്പ്, ദീപ്തി കല്യാണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.