”ഗോവിന്ദ് എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യിലുണ്ട്, പക്ഷേ പബ്ലിക്കായി അതെനിക്കു പറയാൻ പറ്റില്ല”; സിനിമ പൊളിറ്റിക്കലി കറക്റ്റാണോയെന്ന് അറിയില്ലെന്ന് ആസിഫ് അലി| Asif Ali| Uyare| Parvathy Thiruvothu


ആസിഫ് അലിയും പാർവ്വതി തിരുവോത്തും ഒന്നിച്ചെത്തിയ സിനിമയാണ് ഉയരെ. ബോബി സഞ്ജയ് എന്നിവരുടെ ശക്തമായ തിരക്കഥയും മനു അശോകന്റെ സംവിധാനവും സിനിമയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കി. തിയേറ്ററുകളിൽ വിജയം കാണുന്നതിനൊപ്പം തന്നെ കേരളത്തിലെ പ്രേക്ഷകർ ഒരുപാട് ചർച്ച ചെയ്ത കാലിക പ്രസക്തിയുള്ള സിനിമയായിരുന്നു 2019ൽ റിലീസ് ചെയ്ത ഉയരെ.

പൊളിറ്റിക്കലി ഏറെ പ്രാധാന്യമുള്ള ഈ സിനിമയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ തുറന്ന് പറയുകയാണ് നടൻ ആസിഫ് അലി. സിനിമയിൽ ആസിഫ് അവതരിപ്പിച്ച ​ഗോവിന്ദ് എന്ന കഥാപാത്രം എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യിൽ ഉണ്ട്. പക്ഷേ പബ്ലിക്കായി അതെനിക്കു പറയാൻ പറ്റില്ല എന്നാണ് ആസിഫ് പറയുന്നത്. സിനിമയെ സിനിമയായി മാത്രമാണ് താൻ കാണുന്നതെന്നും താരം വ്യക്തമാക്കി.

‘എന്റെ സിനിമയും പേഴ്സനൽ ലൈഫും തമ്മിൽ ബന്ധമില്ല. ഇപ്പോൾ ചർച്ചകൾ നടക്കുന്നതുപോലെ സിനിമ പൊളിറ്റിക്കലി കറക്ടാണോ ഇൻകറക്ടാണോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ടു തന്നെ ഉയരെയുടെ ഒരു പ്രൊമോഷനും ഞാൻ പോയിട്ടില്ല. ഗോവിന്ദ് എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യിൽ ഉണ്ട്. പക്ഷേ പബ്ലിക്കായി അതെനിക്കു പറയാൻ പറ്റില്ല. സിനിമയെ സിനിമയായി മാത്രമാണ് ഞാൻ കാണുന്നത്.’ ആസിഫ് പറയുന്നു.

അതുപോലെ സിനിമ കാണാൻ ആളുകൾ തിയറ്ററിൽ വരാത്തതിൽ ഓഡിയൻസിനെ മാത്രം കുറ്റം പറയാൻ പറ്റില്ല എന്നാണ് ആസിഫിന്റെ അഭിപ്രായം. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തന്നെ സ്ക്രീനിൽ കണ്ടാൽ ആളുകൾക്കു ബോറടിക്കും. ആ ഒരു സാച്ചുറേഷൻ പോയിന്റ് കഴിഞ്ഞു. ഇനി കുറച്ച് ‘ലാർജർ ദൻ ലൈഫ്’ സിനിമകൾ വരണം. പണ്ടൊക്കെ സിനിമയും റിയൽ ലൈഫും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്നു. ആർട്ടിന്റെ മിസ്റ്ററി തന്നെ അതായിരുന്നു. ഇപ്പോൾ അതില്ല. അത്തരം സിനിമകൾ ഇനി വരണം എന്നാണ് ആസഫ് പറയുന്നത്.

മംമ്താ മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന മഹേഷും മാരുതിയും എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഇരുവരും ചേർന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് മനസ് തുറന്നത്. സത്യൻ അന്തിക്കാടിന്റെ 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ഏറെ കാലം കഴിഞ്ഞ് ആസിഫും മംമ്തയും ഒന്നിക്കുന്ന ചിത്രമാണിത്. വിജയ് ബാബു, മണിയൻപിള്ള രാജു, പ്രേം കുമാർ, വിജയ് നെല്ലീസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.