”എനിക്ക് വളരെ അടുപ്പമുള്ളയാളാണ് എന്റെ അവാർഡ് തട്ടിയെടുത്തത്, ചിരിച്ച് കൊണ്ട് കൂടെ നിൽക്കുന്നവരെ വിശ്വസിക്കാനാവില്ല”; നടൻ അശോകൻ| Ashokan| National Award
പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് നടൻ അശോകൻ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നു അശോകന്. പക്ഷേ അനന് പ്രീഡിഗ്രിക്ക് പഠിക്കുന്ന അശോകന് 18 വയസ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഈ കാരണത്തിന്റെ പേരിലായിരുന്നു ആ വലിയ ഭാഗ്യം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് നടൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ മനസ് തുറന്നത്.
അതിന് ശേഷം അശോകൻ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും അക്കാലത്ത് മലയാള സിനിമയുടെ വിഭാജ്യ ഘടകമായി മാറുകയും ചെയ്തു. അനന്തരം, ജാലകം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിന് മികച്ച സപ്പോർട്ടിങ് ആർട്ടിസ്റ്റ് അല്ലെങ്കിൽ മികച്ച ആർട്ടിസ്റ്റ് അവാർഡിന് അശോകന്റെ പേര് പാനലിൽ വന്നതായിരുന്നു. പക്ഷേ തന്നോട് വളരെ അടുപ്പമുള്ള ഒരു സുഹൃത്ത് അത് തട്ടിമാറ്റിയെന്നാണ് അശോകൻ പറയുന്നത്.
”അവസാന നിമിഷം എനിക്ക് പരിജയമുള്ള ഒരാൾ അത് തട്ടിമാറ്റി. ഇക്കാര്യം വളരെ പ്രഗത്ഭനായ ഒരു നടനാണ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെയും അവാർഡ് തട്ടിമാറ്റിയ ആളുടെയും പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവാർഡ് പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം രാത്രി ഒരു പത്രാധിപർ എന്നെ വിളിച്ച് പറഞ്ഞതായിരുന്നു, അശോകന് പുരസ്കാരം ഉണ്ടെന്ന്.
അത് കേട്ടപ്പോൾ വലിയൊരു സന്തോഷമോ അത്ഭുതമോ തോന്നിയില്ലെങ്കിലും സന്തോഷം തോന്നി. അടുത്ത ദിവസം എന്റെ പേര് ഇല്ല. മറ്റേയാൾ അത് മാറ്റി. ആളുകൾക്ക് എന്നോട് ശത്രുതയുണ്ടാകാൻ കാരണമെന്താണെന്ന് അറിയില്ല. മനുഷ്യന്റെ കാര്യമല്ലേ. ചിരിച്ച് കൊണ്ട് കൂടെ നിൽക്കുന്ന എല്ലാവരെയും വിശ്വസിക്കാനാവില്ല”- അദ്ദേഹം വ്യക്തമാക്കി.
അടൂർ ഗോപാലകൃഷ്‌ണൻ, പി. പത്മരാജൻ, ഭരതൻ, കെ.ജി. ജോർജ്‌ജ് തുടങ്ങിയവരോടൊത്ത് അഭിനയരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ഒരു പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമാരംഗത്തെത്തിയത്. പദ്മരാജന്റെ സിനിമകളായ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം എന്നീ സിനിമകളിൽ അശോകൻ ശ്രദ്ദേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കെ ജി ജോർജ്ജിന്റെ യവനിക, അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, ഭരതന്റെ അമരം എന്നീ ചിത്രങ്ങളിലും അശോകൻ മികച്ച അഭിനയം കാഴ്ച്ചവെച്ചു. ഇരുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നല്ലൊരു ഗായകനായ അശോകൻ ടെലിവിഷൻ ചാനലുകളിലെ പല സംഗീത പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു. ടിവി സീരിയലുകളിൽ അഭിനയിക്കാൻ വേണ്ടി സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം ഇപ്പോൾ മലയാള സിനിമാ രംഗത്ത് സജീവമാണ്.