”ബാല ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്ന ആളാണ് ഞാനും, ‍അദ്ദേഹം തിരിച്ച് വരണമെന്നാണ് ഞങ്ങൾ ആത്മാർത്ഥമായി ആ​​ഗ്രഹിക്കുന്നത്”; മനസ് തുറന്ന് അഭിരാമി സുരേഷ്| Bala | Abhirami Suresh


നടൻ ബാല കരൾ രോ​ഗത്തെ തുടർന്ന് ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അതീവ ​ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നതേയുള്ളു. ഇതിനിടെ ബാലയുടെ മുൻ ഭാര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങൾ അരങ്ങേറിയിരുന്നു. ആശുപത്രിയിൽ വെച്ച് മുൻ അമൃത ബാലയോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലായിരുന്നു വാർത്തകൾ.

അതേസമയം തന്റെ കുടുംബം ബാലയുടെ നന്മ മാത്രമാണ് ആ​ഗ്രഹിക്കുന്നത് എന്നാണ് ​ഗായികയും നടിയും അമൃതയുടെ സഹോദരിയുമായ അഭിരാമി സുരേഷ് പറയുന്നത്. ചെയ്യാത്ത തെറ്റിന് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളെ ആക്രമിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്നും താരം പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിരാമി മനസ് തുറന്നത്.

”ബാലയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ അങ്ങോട്ട് പോയിരുന്നു. ചേച്ചി അപ്പോൾ ദുബൈയിൽ നിന്ന് ലാൻഡ് ചെയ്തതേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ അപ്പോൾ തന്നെ പോയി. ചേച്ചിയും പാപ്പുവും അകത്ത് കയറി കണ്ടു. കുറച്ച് നേരം സംസാരിച്ചു. പിന്നെ അവിടുത്തെ ഡോക്ടേഴ്സ് തന്നെ പറഞ്ഞു കുട്ടിയെ ഹോസ്പിറ്റലിൽ അധിക നേരം നിർത്തണ്ട എന്ന്. അപ്പോൾ ഞാൻ അവളേം കൊണ്ട് പോയി.

ചേച്ചിയും അമ്മയും അച്ഛനുമെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു മോശവും വരണമെന്ന് ആ​ഗ്രഹിക്കുന്ന ആൾക്കാരല്ല ഞങ്ങൾ. ബാല ചേട്ടന് വേണ്ടി വേ​ഗം റിക്കവറി ആകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയുണ്ട്. എനിക്ക് അതിൽ സത്യമായിട്ടും സന്തോഷമുണ്ട്. അദ്ദേഹം എന്തായാലും തിരിച്ച് വരണം. സോഷ്യൽ സർവീസ് എന്ന രീതിയിൽ പറയുകയല്ല, അദ്ദേഹം തിരിച്ച് വരണം, ഇനിയും സിനിമയിൽ അഭിനയിക്കണം. അതിനുള്ള ആരോ​ഗ്യം ദൈവം കൊടുക്കട്ടെ”- അഭിരാമി വ്യക്തമാക്കി.

നടി, ​ഗായിക, കംപോസർ, വീഡിയോ ജോക്കി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അഭിരാമി സുരേഷ് ഇപ്പോൾ ഒരു സംരഭക കൂടിയാണ്. കഫേ ഉട്ടോപ്പിയ എന്ന പേരിൽ എറണാകുളത്ത് ഒരു ന്യൂ ജനറേഷൻ കോഫി ഷോപ്പ് തുടങ്ങിയിട്ടുണ്ട് ഇവർ. ടെലിവിഷൻ സീരിയലുകളിൽ ബാലതാരമായി അഭിനയം തുടങ്ങിയ അഭിരാമി ബി​ഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയുമായിരുന്നു. സഹോദരി അമൃതയും ബി​ഗ് ബോസിൽ പങ്കെടുത്തിരുന്നു.

മാതൃഭൂമിയുടെ കപ്പ ടിവിയിൽ ഡിയർ കപ്പ എന്ന പേരിൽ അവതരിപ്പിച്ച സം​ഗീത പരിപാടിയിലൂടെയാണ് അഭിരാമി കൂടുതൽ ശ്രദ്ധ നേടിയത്. അഭിരാമിയും സഹോദരി അമൃത സുരേഷും ചേർന്ന് തുടങ്ങിയ മ്യൂസിക് ബാൻഡ് അമൃതം ​ഗമയയും ഏറെ ജനശ്രദ്ധ പിടിച്ച് പറ്റി. അഭിരാമി കംപോസ് ചെയ്ത മ്യൂസിക് ആട് രണ്ടിൽ ഉപയോ​ഗിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ സുല്ല് എന്ന സിനിമയ്ക്ക് വേണ്ടി അഭിരാമി സ്വതന്ത്രമായി മ്യൂസിക് കംപോസ് ചെയ്തു.